Tim David: 'കുസൃതി ലേശം കൂടിപ്പോയി'; ആർസിബി താരം ടിം ഡേവിഡിനു സസ്‌പെൻഷൻ
ഐസിസി പെരുമാറ്റച്ചട്ടം ലെവൽ ഒന്നാണ് ആർസിബി താരം ലംഘിച്ചത്
Tim David: ഐപിഎലിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടർന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഓസ്‌ട്രേലിയൻ താരം ടിം ഡേവിഡിനു സസ്‌പെൻഷൻ. 2027 സീസണിലെ ആദ്യ മത്സരം ടിം ഡേവിഡിനു കളിക്കാൻ കഴിയില്ല. മാച്ച് ഫീയുടെ 50 ശതമാനം ഡേവിഡ് പിഴയായി ഒടുക്കുകയും വേണം.
ഐസിസി പെരുമാറ്റച്ചട്ടം ലെവൽ ഒന്നാണ് ആർസിബി താരം ലംഘിച്ചത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനൽ മത്സരത്തിലാണ് സംഭവം. ഗുജറാത്തിന്റെ ബാറ്റിങ് നടക്കുന്നതിനിടെ പത്താം ഓവറിൽ അംപയർ നിതിൻ മേനോനെതിരെ ഡേവിഡ് ഐസ് ബാഗ് എറിഞ്ഞു. ഇതാണ് നടപടിക്കു കാരണമായത്.
ഈ സീസണിൽ മാത്രം അഞ്ച് ഡീമെറിറ്റ് പോയിന്റാണ് പെരുമാറ്റച്ചട്ട ലംഘനത്തിനു ഡേവിഡിനു ലഭിച്ചിരിക്കുന്നത്. മൂന്നാം തവണയാണ് താരം പെരുമാറ്റച്ചട്ടത്തിലെ ലെവൽ വൺ കുറ്റകൃത്യത്തിനു പിടിക്കപ്പെടുന്നത്.