1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. IPL 2026 Team of the Tournament

IPL 2026 Team of the Tournament: കോലിക്കൊപ്പം സൂര്യവൻശി ഓപ്പണർ; ടീം ഓഫ് ദ് ടൂർണമെന്റിനെ നയിക്കാൻ രജത് പട്ടിദാർ

ആർസിബിയുടെ ഇതിഹാസ താരം വിരാട് കോലിക്കൊപ്പം ഓപ്പണറായി രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവൻശിയെ തിരഞ്ഞെടുത്തു

Vaibhav Sooryavanshi and Virat Kohli
Vaibhav Sooryavanshi and Virat Kohli

IPL 2026 Team of the Tournament: ഐപിഎൽ 2026 ടീം ഓഫ് ദ് ടൂർണമെന്റ് തിരഞ്ഞെടുപ്പ് ഇ.എസ്.പി.എൻ ക്രിക് ഇൻഫോ. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നായകൻ രജത് പട്ടിദാറിനെയാണ് ടീം ഓഫ് ദ് ടൂർണമെന്റിനെ നയിക്കാൻ തിരഞ്ഞെടുത്തത്. 
 
ആർസിബിയുടെ ഇതിഹാസ താരം വിരാട് കോലിക്കൊപ്പം ഓപ്പണറായി രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവൻശിയെ തിരഞ്ഞെടുത്തു. സൺറൈസേഴ്‌സ് ഹൈദരബാദിന്റെ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ ആണ് മൂന്നാമൻ. പേസ് യൂണിറ്റിൽ പ്രധാനി ആർസിബിയുടെ വെറ്ററൻ താരം ഭുവനേശ്വർ കുമാർ. 
 
ടീം ഓഫ് ദ് ടൂർണമെന്റ്: വൈഭവ് സൂര്യവൻശി, വിരാട് കോലി, ഇഷാൻ കിഷൻ, രജത് പട്ടിദാർ, ഹെന്റിച്ച് ക്ലാസൻ, നിതീഷ് കുമാർ റെഡ്ഡി, ക്രുണാൽ പാണ്ഡ്യ, സുനിൽ നരെയ്ൻ, ഭുവനേശ്വർ കുമാർ, കഗിസോ റബാദ, ജോഫ്ര ആർച്ചർ, സാക്കിബ് ഹുസൈൻ (ഇംപാക്ട്) 
About Writer
WEBDUNIA