1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Vaibhav Suryavanshi IPl 2026 Performance

Vaibhav Suryavanshi: 'സ്‌കൂളിൽ പോകേണ്ട സമയത്ത് കളിച്ചു നടക്കുന്നു'; ആർസിബി ആരാധകർക്കു ദുഃസ്വപ്‌നമായി 'ചെക്കൻ'

ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറിൽ രണ്ട് ഫോറുകളാണ് വൈഭവ് നേടിയത്

Vaibhav Suryavanshi
Vaibhav Suryavanshi

Vaibhav Suryavanshi: 202 റൺസ് അത്ര ചെറിയ വിജയലക്ഷ്യമല്ല, തുടക്കത്തിൽ രണ്ട് വിക്കറ്റ് പോയാൽ ടീം ഒന്നടങ്കം പ്രതിരോധത്തിൽ ആയേക്കാം. എന്നാൽ അതൊന്നും വൈഭവ് സൂര്യവൻശിയെ ടെൻഷനാക്കിയില്ല. കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കിരീടം നേടാൻ പ്രധാന കാരണക്കാരനായ ഓസീസ് പേസർ ജോഷ് ഹെയ്‌സൽവുഡിനെ അടക്കം വൈഭവ് ആക്രമിച്ചു കളിച്ചു. 
 
ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറിൽ രണ്ട് ഫോറുകളാണ് വൈഭവ് നേടിയത്. അടുത്ത ഓവറിൽ ജോഷ് ഹെയ്‌സൽവുഡിനെ ആദ്യ പന്തിൽ തന്നെ അതിർത്തി കടത്തി. മൂന്നാം ഓവർ എറിയാനെത്തിയ അഭിനന്ദൻ സിങ് ഒരു സിക്‌സും രണ്ട് ഫോറുകളും വഴങ്ങി വൈഭവിന്റെ ചൂടറിഞ്ഞു. ഹെയ്‌സൽവുഡിന്റെ രണ്ടാമത്തെ ഓവറിൽ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 18 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. തൊട്ടടുത്ത ഓവറിൽ ഭുവനേശ്വറിനും കിട്ടി വൈഭവ് വക 16 റൺസ് !
 
പരിചയസമ്പത്തുള്ള ബൗളർമാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ് വൈഭവ് ചെയ്യുന്നതെന്ന് ക്രിക്കറ്റ് ആരാധകർ വിലയിരുത്തുന്നു. നേരത്തെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ജസ്പ്രിത് ബുംറയെ വൈഭവ് ആക്രമിച്ചു കളിച്ചിരുന്നു. വെറും 15 പന്തിലാണ് വൈഭവ് അർധ സെഞ്ചുറി നേടിയത്. 
 
വൈഭവിനു 16 വയസ്സേ ആകുന്നുള്ളൂ. സ്‌കൂളിൽ പോകേണ്ട സമയത്ത് ക്രിക്കറ്റ് കളിച്ചു നടക്കുകയാണോ എന്ന ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ സീസണിൽ നാല് ഇന്നിങ്‌സുകളിൽ നിന്ന് 266.67 സ്‌ട്രൈക് റേറ്റിൽ 200 റൺസുമായി റൺവേട്ടക്കാരിൽ ഒന്നാമനായി തുടരുന്നു. 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Vaibhav Suryavanshi : 18 ഫോറുകൾ, 18 സിക്സറുകൾ, ഒടുവിൽ ഓറഞ്ച് ക്യാപ്പ് തൂക്കി വൈഭവ്