അനുബന്ധ വാര്‍ത്തകള്‍
- Vaibhav Sooryavanshi : പ്രായമൊക്കെ ഇനിയെന്തിന് നോക്കുന്നു, വൈഭവിനെ ഇന്ത്യൻ ടീമിലെടുക്കണമെന്ന് ഗവാസ്കർ
- എന്താ സായി ഇത്, ഇനി പശയൊട്ടിച്ച് കളിക്കേണ്ടി വരുമോ? , തുടർച്ചയായ രണ്ടാം മത്സരത്തിലും ബാറ്റ് വിക്കറ്റിലേക്ക് വലിച്ചെറിഞ്ഞ് സായ് സുദർശൻ
- IPL 2026 Final, RCB vs GT: ഐപിഎൽ ഫൈനലിൽ ആർസിബിക്കു എതിരാളി ഗുജറാത്ത്, രാജസ്ഥാൻ പുറത്ത്
- Vaibhav Sooryavanshi: വീണ്ടും സെഞ്ചുറിക്കരികെ വീണ് 'ടീം മാൻ'; ഇത്തവണ നാല് റൺസ് അകലെ !
- Vaibhav Suryavanshi: വീണ്ടും സെഞ്ചുറിക്കരികെ വീണു, പക്ഷേ റെക്കോർഡുകൾ വാരികൂട്ടി, സെൻസിബിൾ വൈഭവ്
ഇങ്ങനെ കളിക്കണ്ടെ മോനു, ഒരു സെഞ്ചുറിയല്ലെ പോയത്: വിക്കറ്റ് നഷ്ടപ്പെട്ട നിരാശയിലിരിക്കുന്ന വൈഭവിന് പരാഗിന്റെ ഉപദേശം!
നിരാശനായിരിക്കുന്ന താരത്തിന് റിയാന്‍ പരാഗ് ഉപദേശം നല്കുന്ന ദൃശ്യങ്ങളാണ് ആരാധകരെ ചൊടുപ്പിച്ചിരിക്കുന്നത്.
ഐപിഎല്‍ 2026 ക്വാളിഫയര്‍-2ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ ഇന്നിംഗ്സ് കളിച്ചിട്ടും സെഞ്ചുറി നഷ്ടമായ വൈഭവ് സൂര്യവംശിയെ ഉപദേശിക്കുന്ന രാജസ്ഥാന് നായകന് റിയാന്‍ പരാഗിന്റെ ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു. മത്സരത്തില്‍ 96 റണ്‍സില്‍ നില്‍ക്കെ വമ്പന്‍ ഷോട്ടിന് ശ്രമിച്ചാണ് വൈഭവ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. തുടര്‍ച്ചയായ 2 മത്സരങ്ങളില്‍ സെഞ്ചുറി നഷ്ടമായതിന്റെ നിരാശയിലാണ് വൈഭവ് ഡഗൗട്ടിലേക്ക് മടങ്ങിയത്. 47 പന്തില്‍ 96 റണ്‍സുമായി വൈഭവായിരുന്നു രാജസ്ഥാന്റെ നട്ടെല്ല്. എന്നാല്‍ നിരാശനായിരിക്കുന്ന താരത്തിന് റിയാന്‍ പരാഗ് ഉപദേശം നല്കുന്ന ദൃശ്യങ്ങളാണ് ആരാധകരെ ചൊടുപ്പിച്ചിരിക്കുന്നത്.
മത്സരത്തില്‍ കഗിസോ റബാഡയുടെ പന്ത് അപ്പര്‍ കട്ട് ചെയ്യാന്‍ ശ്രമിച്ചാണ് വൈഭവ് ക്യാച്ച് നല്കി മടങ്ങിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയും സമാനമായ രീതിയില്‍ 97 റണ്‍സില്‍ നില്‍ക്കെ വൈഭവ് വിക്കറ്റ് നല്‍കിയിരുന്നു. വിക്കറ്റ് പോയ നഷ്ടത്തിലിരിക്കുന്ന വൈഭവിനോട് ദേഷ്യപ്പെടുന്ന രീതിയില്‍ റിയാന്‍ പരാഗ് സംസാരിച്ചതാണ് ആരാധകരെ ചൊടുപ്പിച്ചിരിക്കുന്നത്. ആകെ സീസണില്‍ 2 നല്ല ഇന്നിങ്ങ്സ് മാത്രം കളിച്ച ക്യാപ്റ്റനാണോ വൈഭവിനെ ഉപദേശിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. തന്റെ നിരാശ പ്രകടിപ്പിക്കാനുള്ള സമയം പോലും നല്‍കാതെ ഉപദേശം നല്കി ചെക്കനെ തളര്ത്തണമോ എന്ന് ചോദിക്കുന്ന ആരാധകരുമുണ്ട്.
Riyan Parag telling to sooryavanshi about his mistake pic.twitter.com/igBzn07f8N
— Rahul (@Rahul74572540) May 29, 2026
അതേസമയം മത്സരശേഷം സംസാരിക്കവെ വൈഭവിനെ പുകഴ്ത്തി പരാഗ് രംഗത്ത് വന്നു. വെറും പവര്‍ ഹിറ്റിംഗ് മാത്രമല്ല വൈഭവ് നടത്തുന്നതെന്നും മികച്ച ഷോട്ട് സെലക്ഷനും ഫീല്‍ഡിനെ പറ്റിയുള്ള വിലയിരുത്തലിനും ശേഷമാണ് വൈഭവ് കളിക്കുന്നതെന്നും പരാഗ് പറഞ്ഞു. ഭാവിയില്‍ ഇന്ത്യയ്ക്കായി വമ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ വൈഭവിനാകുമെന്നും റിയാന്‍ പരാഗ് കൂട്ടിച്ചേര്‍ത്തു.