Rishabh Pant: ഒരു ഉത്തരവാദിത്തവുമില്ലാത്ത ക്യാപ്റ്റൻ; നിരാശപ്പെടുത്തി റിഷഭ് പന്ത്
മുഹമ്മദ് സിറാജിന്റെ പന്തിൽ രാഹുൽ തെവാത്തിയയ്ക്കു ക്യാച്ച് നൽകിയാണ് പന്തിന്റെ മടക്കം
Rishabh Pant
Rishabh Pant: ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ നിരാശപ്പെടുത്തി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നായകൻ റിഷഭ് പന്ത്. 11 പന്തിൽ 18 റൺസെടുത്ത് പന്ത് പുറത്തായി. മോശം ഷോട്ടിനു ശ്രമിച്ചാണ് ലഖ്‌നൗ നായകൻ വിക്കറ്റ് തുലച്ചത്.
മുഹമ്മദ് സിറാജിന്റെ പന്തിൽ രാഹുൽ തെവാത്തിയയ്ക്കു ക്യാച്ച് നൽകിയാണ് പന്തിന്റെ മടക്കം. വിക്കറ്റിനു പിന്നാലെ ലഖ്‌നൗ ആരാധകർ അടക്കം പന്തിനെതിരെ രംഗത്തെത്തി. നായകനെന്ന നിലയിൽ യാതൊരു ഉത്തരവാദിത്തവും താരം കാണിക്കുന്നില്ലെന്നാണ് പ്രധാന വിമർശനം.
ഈ സീസണിൽ നാല് കളികളിൽ നിന്ന് 130.38 സ്‌ട്രൈക് റേറ്റിൽ 103 റൺസാണ് പന്ത് ഇതുവരെ നേടിയിരിക്കുന്നത്. ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയ 50 പന്തിൽ 68 മാത്രമാണ് ഭേദപ്പെട്ട ഇന്നിങ്‌സ്. ഈ കളിയിൽ ലഖ്‌നൗ തോൽക്കുകയും ചെയ്തു. ടി20 ഫോർമാറ്റിനു അനുയോജ്യമായ വേഗത്തിലല്ല പന്ത് കളിക്കുന്നതെന്നാണ് ആരാധകരുടെ പ്രധാന വിമർശനം.@StarSportsIndia pic.twitter.com/YInHCtX401
— Cricket Everywhere (@Subhamk79241601) April 12, 2026