അനുബന്ധ വാര്‍ത്തകള്‍
- Vaibhav Suryavanshi: 'സ്കൂളിൽ പോകേണ്ട സമയത്ത് കളിച്ചു നടക്കുന്നു'; ആർസിബി ആരാധകർക്കു ദുഃസ്വപ്നമായി 'ചെക്കൻ'
- ആദ്യ പന്ത് മുതൽ പവർ ഹിറ്റിംഗ്, ഇവൻ സൂപ്പർ താരമാകും, വൈഭവ് സൂര്യവൻഷിയെ പുകഴ്ത്തി ദക്ഷിണാഫ്രിക്കൻ ഇതിഹാസം
- 3-4 മാസത്തിനുള്ളിൽ ഇന്ത്യയുടെ ഫിനിഷിങ്ങിലേക്ക് ഒരു എമണ്ടൻ ഐറ്റത്തെ ഞാൻ ഇറക്കിവിടും, ജസ്റ്റിൻ ലാംഗറുടെ വാക്ക് പൊന്നായി, തകർത്താടി മുകുൾ ചൗധരി
- ദാരിദ്ര്യത്തിനോട് പട പൊരുതിയ ബാല്യം, ക്രിക്കറ്ററാകണമെന്നത് അച്ഛന്റെ ആഗ്രഹം: ആരാണ് കൊല്‍ക്കത്തയെ തകര്‍ത്ത മുകുള്‍ ചൗധരി?
- അരങ്ങേറ്റം നടത്തി 9 വര്‍ഷം, ഐപിഎല്ലില്‍ തന്റെ ആദ്യ ഫിഫ്റ്റി സ്വന്തമാക്കി വാഷിങ്ങ്ടണ്‍ സുന്ദര്‍!
മുംബൈയുടെ റഡാറിൽ വൈഭവ് സൂര്യവംശി; 15-കാരനായ 'റൺ മെഷീനെ' സ്വന്തമാക്കാൻ നീക്കം സജീവം
മുന്‍ ബിസിസിഐ സെലക്ടറും ക്രിക്കറ്റ് നിരീക്ഷകനുമായ ജതിന് പരാഞ്ജ്പെയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
ഐപിഎല്‍ 2026 സീസണിലെ ഏറ്റവും വലിയ കണ്ടെത്തലായി മാറിയ 15 വയസ്സുകാരന് വൈഭവ് സൂര്യവംശിയെ ലക്ഷ്യമിട്ട് അണിയറയില്‍ നീക്കങ്ങള്‍ സജീവമാക്കി മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാന് റോയല്‍സിനായി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ജസ്പ്രീത് ബുംറയെ സിക്സറിന് പറത്തി വിസ്മയിപ്പിച്ച ഈ ബിഹാര്‍ സ്വദേശി വരും സീസണുകളില്‍ മുംബൈ ക്യാമ്പിലെത്തുമെന്ന സൂചനകള്‍ ശക്തമാണ്.
മുന്‍ ബിസിസിഐ സെലക്ടറും ക്രിക്കറ്റ് നിരീക്ഷകനുമായ ജതിന് പരാഞ്ജ്പെയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 'തന്റെ ഭാവി ടീമിനെതിരെയാണ് വൈഭവ് ഇന്ന് കളിക്കുന്നത്' എന്നാണ് മുംബൈക്കെതിരായ മത്സരത്തിന് മുന്‍പായി ജതിന് കുറിച്ചത്. ഇത് മുംബൈ ഇന്ത്യന്‍സിലേക്കുള്ള വൈഭവിന്റെ വരവിനെ പറ്റിയുള്ള സൂചനയായാണ് ക്രിക്കറ്റ് ലോകം കാണുന്നത്. രോഹിത് ശര്‍മ്മയ്ക്ക് ശേഷം ടീമിനെ നയിക്കാന്‍ കെല്‍പ്പുള്ള ഒരു യുവ ഓപ്പണറെ തേടുന്ന മുംബൈയ്ക്ക് വൈഭവ് സൂര്യവംശി ശരിയായ പകരക്കാരന് കൂടിയാണ്.മുംബൈക്കെതിരെ 14 പന്തില്‍ 39 റണ്‍സ് അടിച്ചുകൂട്ടിയതോടെ വൈഭവിനെ മുംബൈ നോട്ടമിട്ടുകഴിഞ്ഞു.
കഴിഞ്ഞ ഐപിഎല്‍ മെഗാതാരലേലത്തില്‍ വെറും 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാന് വൈഭവിനെ സ്വന്തമാക്കിയത്. എന്നാല്‍ താരത്തിന്റെ നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍ വന്‍ തുക വാഗ്ദാനം ചെയ്ത് താരത്തെ ട്രേഡ് ചെയ്യാന്‍ മുംബൈ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. താരത്തിന് പകരം മുംബൈ കളിക്കാരെ ട്രേഡ് ചെയ്യാനും മുംബൈ തയ്യാറായേക്കും.ഇതിനായി മുംബൈ ഏതറ്റം വരെ പോകാനും സാധ്യതയുണ്ട്.