'സൂര്യയോടു ഇക്കാര്യം പറയുക അത്ര എളുപ്പമായിരുന്നില്ല'; വെളിപ്പെടുത്തി അഗാർക്കർ
ഐപിഎൽ ഫോംഔട്ട് മാത്രം പരിഗണിച്ചല്ല സൂര്യയെ നായകസ്ഥാനത്തു നിന്ന് മാറ്റിയതെന്നും അഗാർക്കർ വ്യക്തമാക്കി
ലോകകപ്പ് നേടിത്തന്ന സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയത് ഏറെ പ്രയാസപ്പെട്ടാണെന്ന് സൂചന നൽകി ചീഫ് സെലക്ടർ അജിത് അഗാർക്കർ. പ്രഖ്യാപനത്തിനു മുൻപ് സൂര്യയുമായി ഇക്കാര്യം സംസാരിച്ചു. എന്നാൽ അത് അത്ര എളുപ്പമായിരുന്നില്ലെന്നും അഗാർക്കർ പറഞ്ഞു.
' അദ്ദേഹം ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനാണ്. അതുകൊണ്ട് തന്നെ ഇക്കാര്യം അറിയിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഞങ്ങൾ തമ്മിലുള്ള സംസാരം എളുപ്പമായിരുന്നില്ല. പക്ഷേ ടീമിന്റെ താൽപര്യത്തിനനുസരിച്ചാണ് ഞങ്ങൾ എല്ലാ കാര്യങ്ങളും ചെയ്യുന്നത്,' അഗാർക്കർ പറഞ്ഞു.
ഐപിഎൽ ഫോംഔട്ട് മാത്രം പരിഗണിച്ചല്ല സൂര്യയെ നായകസ്ഥാനത്തു നിന്ന് മാറ്റിയതെന്നും അഗാർക്കർ വ്യക്തമാക്കി. ക്യാപ്റ്റൻസി മാറ്റവുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകൾ നടന്നു. അടുത്ത ലോകകപ്പ് കൂടി ലക്ഷ്യമിട്ടുള്ള മാറ്റമാണ് ടീമിൽ വരുത്തിയിരിക്കുന്നതെന്നും അഗാർക്കർ വ്യക്തമാക്കി.