Abhishek Sharma: അടിയോടടി വിടാതെ അഭിഷേക് ശർമ; പറത്തിയത് എട്ട് സിക്‌സുകൾ
8.1 ഓവറിൽ 120 റൺസ് ആയപ്പോഴാണ് സൺറൈസേഴ്‌സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പിരിയുന്നത്
Abhishek Sharma
Abhishek Sharma: പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി സൺറൈസേഴ്‌സ് ഹൈദരബാദ് ഓപ്പണർ അഭിഷേക് ശർമ. 28 പന്തുകളിൽ 74 റൺസെടുത്താണ് താരം പുറത്തായത്.
8.1 ഓവറിൽ 120 റൺസ് ആയപ്പോഴാണ് സൺറൈസേഴ്‌സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പിരിയുന്നത്. അഭിഷേകിന്റെ സഹഓപ്പണർ ട്രാവിസ് ഹെഡ് 23 പന്തിൽ 38 റൺസെടുത്തു.
എട്ട് സിക്‌സും അഞ്ച് ഫോറും അടങ്ങിയതാണ് അഭിഷേകിന്റെ ഇന്നിങ്‌സ്. ശശാങ്ക് സിങ്ങിന്റെ പന്തിൽ അർഷ്ദീപ് സിങ്ങിനു ക്യാച്ച് നൽകിയാണ് അഭിഷേക് മടങ്ങിയത്.