അനുബന്ധ വാര്‍ത്തകള്‍
- Urvil Patel : വന്നാൽ റൺസടിക്കണം, 'നോ നോൺസെൻസ്': ചെന്നൈയെ ടോപ് ഗിയറിലെത്തിച്ച ഉർവിൽ പട്ടേൽ എഞ്ചിൻ
- Virat Kohli : തുടർച്ചയായ 2 മത്സരങ്ങളിൽ ഗോൾഡൻ ഡക്ക്, അനാവശ്യ റെക്കോർഡ് വഴങ്ങി വിരാട് കോലി
- തോൽക്കാനുള്ള മുംബൈയുടെ ശ്രമങ്ങൾ പാഴായില്ല, ആർസിബിക്കെതിരെ അവസാന ബോളിൽ ലജ്ജിപ്പിക്കുന്ന തോൽവി, പ്ലേ ഓഫ് കാണാതെ പുറത്ത്
- CSK vs LSG : തലങ്ങും വിലങ്ങും സിക്സ്, തീപ്പൊരി പ്രകടനവുമായി ഉർവിൽ അവതരിച്ചു, ആവേശപോരാട്ടത്തിൽ ജയിച്ചു കയറി ചെന്നൈ
- ഡാറ്റ പരിശോധിച്ചല്ല കളിക്കുന്നത്, തോന്നലുകൾക്കും ആത്മവിശ്വാസത്തിനുമാണ് കാര്യം : സഞ്ജു സാംസൺ
ഒരു നല്ല മനുഷ്യനെ താഴെ വീഴ്ത്താനാകില്ല, കിറോൺ പൊള്ളാർഡിനൊപ്പമുള്ള മുംബൈയിലെ നാളുകളെ പറ്റി വികാരാധീനനായി ക്രുണാൽ പാണ്ഡ്യ
കളിക്കളത്തില്‍ ആവേശകരമായ പോരാട്ടം നടത്തുമെങ്കിലും കളിക്കാര്‍ തമ്മില്‍ സൗഹൃദത്തിന്റെയും കഥകള്‍ ഐപിഎല്ലിന് പറയാറുണ്ട്. കാലങ്ങളായി ഒരേ ഫ്രാഞ്ചൈസിയില്‍ കളിച്ചിരുന്ന താരങ്ങള്‍ തൊട്ടടുത്ത സീസണില്‍ പരസ്പരം മത്സരിക്കുന്നത് ഐപിഎല്ലില്‍ പതിവ് കാഴ്ചയാണ്. വര്‍ഷങ്ങളായി കളിച്ചിരുന്ന ഫ്രാഞ്ചൈസിക്കെതിരെ മത്സരം നടക്കുമ്പോള്‍ താരങ്ങള്‍ സൗഹൃദം പുതുക്കുന്നത് ആരാധകര്‍ക്ക് പ്രിയപ്പെട്ട കാഴ്ചയാണ്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന് ശേഷം കിറോണ്‍ പൊള്ളാര്‍ഡുമായുള്ള ബന്ധത്തെ പറ്റി വികാരാധീനനായി സംസാരിച്ചിരിക്കുകയാണ് ആര്‍സിബി താരമായ ക്രുണാല്‍ പാണ്ഡ്യ. പൊള്ളാര്‍ഡ് തന്റെ വലിയ സഹോദരനാണെന്നും ടി20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച താരമാണെന്നും വ്യക്തമാക്കിയ ക്രുണാല്‍ നല്ല മനുഷ്യരെ ഒരിക്കലും താഴെ വീഴ്ത്താനാകില്ലെന്ന് പൊള്ളാര്‍ഡ് എപ്പോഴും പറയുമായിരുന്നുവെന്നും വ്യക്തമാക്കി. മുംബൈക്കെതിരെ ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ച പ്രകടനത്തിന് പിന്നാലെയാണ് മുംബൈ ഇന്ത്യന്സുമൊത്തുള്ള പഴയ നാളുകളെ പറ്റി കൃണാല്‍ മനസ്സ് തുറന്നത്.
കരിയറില്‍ മുംബൈ ഇന്ത്യന്‍സിലായിരുന്ന സമയത്ത് പൊള്ളാര്‍ഡ് നല്കിയ പിന്തുണയെയാണ് ക്രുണാല്‍ ഓര്‍ത്തെടുത്ത്. നല്ല മനുഷ്യരെ ഒരുപാട് കാലം താഴെ നിര്‍ത്താന്‍ ആകില്ലെന്ന് പൊള്ളാര്‍ഡ് പറഞ്ഞിരുന്നത് തന്റെ പ്രകടനങ്ങള്‍ക്ക് പിന്നിലെ കാരണമായിട്ടുണ്ടെന്നാണ് താരം വ്യക്തമാക്കിയത്.
Krunal Pandya talking about Kieron Pollard. pic.twitter.com/KM3o6J8Np5
— Mufaddal Vohra (@mufaddal_vohra) May 10, 2026