Virat Kohli : തുടർച്ചയായ 2 മത്സരങ്ങളിൽ ഗോൾഡൻ ഡക്ക്, അനാവശ്യ റെക്കോർഡ് വഴങ്ങി വിരാട് കോലി
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയും നേരിട്ട ആദ്യ പന്തില്‍ പുറത്തായതോടെ വിരാട് കോലിയെ തേടി നാണക്കേടിന്റെ റെക്കോഡ്. റായ്പൂരില്‍ നടന്ന മത്സരത്തില്‍ ദീപക് ചാഹറിന്റെ ആദ്യ പന്തില്‍ തന്നെ കോലി പുറത്തായിരുന്നു. ചാഹറിന്റെ പന്ത് മിസ് ടൈം ചെയ്ത കോലി മിഡ് ഓഫില്‍ രാജ് അംഗദ് ബാവയ്ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.
തുടര്‍ച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് കോലി പൂജ്യത്തിന് പുറത്താകുന്നത്. കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗവിനെതിരെ താരം റണ്‍സൊന്നും നേടാതെ ആദ്യ പന്തില്‍ മടങ്ങിയിരുന്നു. ഐപിഎല്‍ കരിയറില്‍ ഇത് രണ്ടാം തവണയാണ് കോഹ്ലി തുടര്‍ച്ചയായി രണ്ട് ഇന്നിംഗ്സുകളില്‍ ഡക്കാകുന്നത്. 2022 സീസണില്‍ ലഖ്നൗവിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും എതിരായ മത്സരങ്ങളിലായിരുന്നു ആദ്യമായി തുടര്‍ച്ചയായ 2 മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയത്.
അതേസമയം പൂജ്യനായി മടങ്ങിയെങ്കിലും അവസാന ബോള്‍ ത്രില്ലറായി മാറിയ മത്സരത്തില്‍ വിജയിക്കാന്‍ ആര്‍സിബിക്കായി. ആദ്യം ബാറ്റ് ചെയ്ത മുംബൈ തിലക് വര്‍മയുടെ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 166 റണ്‍സാണ് നേടിയത്. 4 വിക്കറ്റുകള്‍ നേടിയ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനമാണ് ആര്‍സിബിയെ സഹായിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബിക്ക് തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 46 പന്തില്‍ 73 റണ്‍സെടുത്ത ക്രുണാല്‍ പാണ്ഡ്യയുടെ പ്രകടനമാണ് വിജയത്തിലെത്താന്‍ സഹായിച്ചത്. വിജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ആര്‍സിബി.