അനുബന്ധ വാര്‍ത്തകള്‍
- വീണ്ടും സീസണില്‍ 400 റണ്‍സുമായി ഗില്‍: ഇത് ഒന്നാം തവണയല്ല, ഏഴാം തവണ, വിളിച്ചോളു മിസ്റ്റര്‍ കണ്‍സിസ്റ്റന്റ്
- ഇഷാൻ എന്നേക്കാൾ ആ സ്ഥാനം അർഹിക്കുന്നുണ്ടെന്ന് എനിക്ക് തന്നെ തോന്നി, 2 മാസത്തോളം ഫോൺ ഓഫ് ചെയ്തുവെച്ചു: ലോകകപ്പിന് മുൻപത്തെ ദിവസങ്ങളെ പറ്റി സഞ്ജു
- Vaibhav Suryavanshi : പയ്യൻ വന്നല്ലെ ഉള്ളു, അപ്പോഴേക്കും 100 സിക്സോ!, വമ്പൻ റെക്കോർഡിട്ട് വൈഭവ് സൂര്യവംശി
- ശ്രേയസല്ല, ഗംഭീറിന്റെ മനസ്സില്‍ സഞ്ജു, നായകസ്ഥാനത്തേക്കുള്ള പരിഗണനയില്‍ മലയാളി താരവും
- ലഖ്നൗവിനെതിരെ തോൽവി, ആർസിബിയ്ക്ക് കാര്യങ്ങൾ എളുപ്പമാവില്ല, ആദ്യ രണ്ടിലെത്താൻ സാധ്യത മങ്ങുന്നു, പ്ലേ ഓഫ് സാധ്യതയും തുലാസിൽ
ഡാറ്റ പരിശോധിച്ചല്ല കളിക്കുന്നത്, തോന്നലുകൾക്കും ആത്മവിശ്വാസത്തിനുമാണ് കാര്യം : സഞ്ജു സാംസൺ
തന്റെ ബാറ്റിംഗ് സമീപനത്തെ പറ്റിയും കളിയോടുള്ള കാഴ്ചപ്പാടിനെ പറ്റിയുമെല്ലാം തുറന്ന് സംസാരിച്ചിരിക്കുകയാണ് സഞ്ജു.
ഇക്കഴിഞ്ഞ ടി20 ലോകകപ്പ് മുതല്‍ മറ്റ് ക്രിക്കറ്റര്‍മാരില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു തലത്തിലാണ് ടി20 ഫോര്‍മാറ്റില്‍ സഞ്ജു സാംസണ് കളിക്കുന്നത്. തുടര്‍ച്ചയായി മൂന്ന് തവണ 80+ സ്കോറുകള്‍ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സ് ജേഴ്സിയില്‍ 2 സെഞ്ചുറികളും ഒരു 87 നോട്ടൗട്ട് പ്രകടനവും താരം നടത്തികഴിഞ്ഞു. ടി20 ലോകകപ്പിന് മുന്‍പ് ടീമില്‍ നിന്നും പുറത്താകലിന്റെ വക്കിലെത്തിയ ശേഷമാണ് സഞ്ജുവിന്റെ ഈ അവിശ്വസനീയമായ തിരിച്ചുവരവ്. ഇപ്പോഴിതാ ചെന്നൈ സൂപ്പര്‍ കിംഗ്സ് സഞ്ജുവുമായി നടത്തിയ പോഡ്കാസ്റ്റില്‍ തന്റെ ബാറ്റിംഗ് സമീപനത്തെ പറ്റിയും കളിയോടുള്ള കാഴ്ചപ്പാടിനെ പറ്റിയുമെല്ലാം തുറന്ന് സംസാരിച്ചിരിക്കുകയാണ് സഞ്ജു.
ക്രിക്കറ്റില്‍ എപ്പോഴും വിജയങ്ങള്‍ക്കപ്പുറം വ്യക്തിപരമായ സംതൃപ്തിക്ക് താന്‍ മുന്‍ഗണന നല്‍കുന്നുവെന്ന് സഞ്ജു പറയുന്നു. മത്സരത്തിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷപ്പെടാന്‍ എപ്പോഴും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഒപ്പം ബ്രേയ്ക്ക് എടുക്കാന്‍ ഇഷ്ടപ്പെടുന്നുണ്ട്. മത്സരത്തിന് മുന്‍പ് ഡാറ്റ അനാലിസിസിനായി സമയം ചെലവഴിക്കാറുണ്ട്. എന്നാല്‍ ഈ ബൗളറെ ഇങ്ങനെ നേരിടണം, ആ ഷോട്ട് കളിക്കരുത് എന്ന ചിന്ത അധികമായി ബാറ്റ് ചെയ്യുമ്പോള്‍ കൊണ്ടുപോകാറില്ല. എപ്പോഴും കണക്കുകളേക്കാള്‍ ഹൃദയം എന്ത് പറയുന്നോ അതിന് പിന്നാലെ പോകാനാണ് താല്പര്യം.
ചിലപ്പൊള്‍ അബദ്ധം സംഭവിക്കാമെങ്കിലും സ്വാഭാവികമായ രീതിയില്‍ കളിക്കാനാണ് ആഗ്രഹം. മുന്‍പ് ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്നതായിരുന്നു ആഗ്രഹം. ഐപിഎല്ലില്‍ ഇങ്ങനെ കളിച്ചാല്‍ ടീമിലെത്താം. ടീമില്‍ മികച്ച പ്രകടനം നടത്തിയാല്‍ സ്ഥാനം ഉറപ്പിക്കാം. ലോകകപ്പ് നേടണം. ഇങ്ങനെയായിരുന്നു ലക്ഷ്യങ്ങള്‍. ഇപ്പോള്‍ ഏറ്റവും സന്തോഷവാനായ ക്രിക്കറ്ററാവുക. കളിയെ ആസ്വദിക്കാനാവുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. അഭിനവ് മുകുന്ദുമായുള്ള അഭിമുഖത്തിനിടെ സഞ്ജു പറഞ്ഞു.