1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Lionel messi injury scare days before Fifa Worldcup

Lionel Messi: ലോകകപ്പിന് ദിവസങ്ങൾ മാത്രം, ആശങ്കയായി ലയണൽ മെസ്സിയുടെ പരിക്ക്, ലോകകപ്പിൽ കളിക്കില്ലെ?

എംഎല്‍എസില്‍ ഇന്റര്‍മയാമിയും ഫിലാഡല്‍ഫിയ യൂണിയനും തമ്മിലുള്ള മത്സരത്തിനിടെയാണ് ഹാംസ്ട്രിംഗ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെസ്സി മടങ്ങിയത്.

Lionel messi intermiami, Lionel messi barcelona record, messi braze record, Intermiami MLS,ലയണൽ മെസ്സി, ഇൻ്റർമയാമി, ബാഴ്സലോണ റെക്കോർഡ്
ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അര്‍ജന്റൈന്‍ ഇതിഹാസതാരം ലയണല്‍ മെസ്സിയുടെ ഫിറ്റ്‌നസില്‍ ആശങ്ക. മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍മയാമിയുടെ മത്സരം പൂര്‍ത്തിയാക്കാതെ മെസ്സി മടങ്ങിയതാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. മത്സരത്തിന്റെ 73മത്തെ മിനിറ്റില്‍ ഫ്രീക്കിക്കിന് പിന്നാലെ താരം സബ്സ്റ്റിറ്റിയൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. താരത്തിന്റെ തുടഞ്ഞരമ്പില്‍ പരിക്കേറ്റെന്ന ആശങ്ക ഉയര്‍ന്നെങ്കിലും മുന്‍കരുതലിന്റെ ഭാഗമായി താരം മത്സരത്തില്‍ നിന്നും പിന്മാറി.
 
 
എംഎല്‍എസില്‍ ഇന്റര്‍മയാമിയും ഫിലാഡല്‍ഫിയ യൂണിയനും തമ്മിലുള്ള മത്സരത്തിനിടെയാണ് ഹാംസ്ട്രിംഗ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെസ്സി മടങ്ങിയത്. ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം പരിക്ക് ഗുരുതരമല്ലെന്ന സൂചനയാണ് വരുന്നത്. താരത്തിന്റെ പേശികള്‍ക്ക് പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് മെസ്സി ഗ്രൗണ്ട് വിട്ടതെന്നാണ് സൂചന. 38കാരനായ മെസ്സി അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ കൂടിയാണ്.അള്‍ജീരിയക്കെതിരെയാണ് ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യമത്സരം. അള്‍ജീരിയക്ക് പുറമെ ഓസ്ട്രിയ, ജോര്‍ദാന്‍ ടീമുകളാണ് ഗ്രൂപ്പില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
David Warner : കപ്പെടുത്ത് കൊടുത്തിട്ടും, ടീമിന്റെ ലെജന്‍ഡ് ആയിട്ടും ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബ്ലോക്ക് ലിസ്റ്റില്‍!