അനുബന്ധ വാര്‍ത്തകള്‍
- UCL Semi Finals : ഗണ്ണേഴ്സിനായി അവതരിച്ച് സാക ഗോൾ, 20 വർഷത്തിന് ശേഷം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
- UCL Semifinals :ചാമ്പ്യൻസ് ലീഗ് സെമി: ആഴ്സണൽ- അത്ലറ്റികോ മാഡ്രിഡ് ആദ്യപാദ പോരാട്ടം സമനിലയിൽ
- ആരാകും യൂറോപ്പിന്റെ രാജാക്കന്മാര്, ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കം, പിഎസ്ജി ഇന്ന് ബയേണ്‍ മ്യൂണിക്കിനെതിരെ
- പടിക്കൽ വരെ എത്തി, ആഴ്സണൽ കലമുടച്ചു, ടേബിൾ ടോപ്പിൽ സിറ്റി, പ്രീമിയർ ലീഗ് അടിക്കാൻ സാധ്യത
- പാകിസ്ഥാന് ചൈനയുടെ 'ഷോക്ക്': ജെ-35 യുദ്ധവിമാനങ്ങളുടെ കൈമാറ്റം നീളും; പ്രതിരോധ നീക്കങ്ങളിൽ തിരിച്ചടി
Arsenal FC : 22 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, ഇംഗ്ലണ്ടിന്റെ രാജാക്കന്മാരായി ആഴ്സണല്‍
കിരീടത്തിലേക്ക് കുതിക്കാന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ 1-1നാണ് സിറ്റി സമനില വഴങ്ങിയത്.
22 വര്‍ഷത്തെ കാത്തിരിപ്പിന് സെഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ട് ആഴ്സണല്‍. നിര്‍ണായക മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബോണ്‍മൗത്തിനോട് സമനില വഴങ്ങിയതോടെയാണ് ഒരു മത്സരം ബാക്കിനില്‍ക്കെ ആഴ്സണല്‍ ചാമ്പ്യന്മാരായത്. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ സിറ്റി സമനിലയായതോടെ ആഴ്സണല്‍ 4 പോയന്റ് മുന്നിലെത്തി. ശേഷിക്കുന്ന ഒരു മത്സരത്തില്‍ വിജയിക്കാനായാലും സിറ്റിക്ക് കിരീടം സ്വന്തമാക്കാനാവില്ല.
കിരീടത്തിലേക്ക് കുതിക്കാന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ 1-1നാണ് സിറ്റി സമനില വഴങ്ങിയത്. എലി ജൂനിയര്‍ ക്രുപ്പിയുടെ ഗോളില്‍ ബോണ്‍മൗത്ത് മുന്നിലെത്തിയപ്പോള്‍ 94മത്തെ മിനിറ്റില്‍ എര്‍ലിങ് ഹാളണ്ടാണ് തോല്‍വിയില്‍ നിന്ന് സിറ്റിയെ രക്ഷിച്ചത്. 2023ലും 2024ലും നേരിയ വ്യത്യാസത്തിലായിരുന്നു ആഴ്സണലിന് കിരീടം നഷ്ടമായത്. 2004ലാണ് അവസാനമായി ആഴ്സണല്‍ പ്രീമിയര്‍ ലീഗ് കിരീടം നേടുന്നത്. സീസണില്‍ ലീഗില്‍ ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയത്(26) ആഴ്സണലായിരുന്നു. മെയ് 30ന് പിഎസ്ജിക്കെതിരെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കൂടി വിജയിച്ച് കിരീടം നേടുകയാണ് ആര്ട്ടേറ്റയുടെയും സംഘത്തിന്റെയും അടുത്ത ലക്ഷ്യം.