1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Youngest in the Orange Cap race, records vaibhav Sooryavanshi broken last night

Vaibhav Sooryavanshi : സീനിയേഴ്സെല്ലാം അങ്ങ് മാറി നിൽക്ക്.., ഓറഞ്ച് ക്യാപ് തൂക്കി വൈഭവ്, ഒപ്പം ഒരുപിടി റെക്കോർഡുകളും

2018ല്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സിനായി ഇരുപതാം വയസ്സില്‍ റിഷഭ് പന്ത് ഒരു സീസണില്‍ 500+ റണ്‍സ് നേടിയതായിരുന്നു ഇതിന് മുന്നിലെ റെക്കോര്‍ഡ്.

Vaibhav Sooryavanshi, Vaibhav, IPL Orange Cap, Six Record, RR vs LSG
ഐപിഎല്ലില്‍ ലഖ്‌നൗവിനെതിരെ നടത്തിയ വെടിക്കെട്ട് പ്രകടനത്തോടെ സീസണില്‍ 500 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി. മത്സരത്തില്‍ 38 പന്തില്‍ 93 റണ്‍സെടുത്തതോടെ 13 മത്സരങ്ങളില്‍ നിന്ന് 579 റണ്‍സുമായി ഐപിഎല്ലിലെ ഈ സീസണിലെ ഓറഞ്ച് ക്യാപ്പും താരം സ്വന്തമാക്കി. 563 റണ്‍സെടുത്ത മിച്ചല്‍ മാർഷിനെയാണ് താരം മറികടന്നത്.
 
2018ല്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സിനായി ഇരുപതാം വയസ്സില്‍ റിഷഭ് പന്ത് ഒരു സീസണില്‍ 500+ റണ്‍സ് നേടിയതായിരുന്നു ഇതിന് മുന്നിലെ റെക്കോര്‍ഡ്. അതേസമയം ഐപിഎല്ലിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റോടെയാണ്(236.3) വൈഭവിന്റെ നേട്ടം. മത്സരത്തില്‍ 10 സിക്‌സറുകള്‍ പറത്തിയതോടെ 2026ലെ ഐപിഎല്ലില്‍ വൈഭവ് നേടിയ സിക്‌സൂക്‌ളുടെ എണ്ണം 53 ആയി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ബാറ്റര്‍ ഒരു ഐപിഎല്‍ സീസണില്‍ 50 ലേറെ സിക്‌സുകള്‍ നേടുന്നത്. 2012ലെ സീസണില്‍ 59 സിക്‌സുകള്‍ നേടിയിട്ടുള്ള വെസ്റ്റിന്‍ഡീസ് താരമായ ക്രിസ് ഗെയ്ലാണ് വൈഭവിന് മുന്നിലുള്ളത്. അടുത്ത മത്സരത്തില്‍ വിജയിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫ് സാധ്യതകള്‍ ഉള്ളതിനാല്‍ ഈ റെക്കോര്‍ഡ് നേട്ടം മറികടക്കാനുള്ള അവസരം വൈഭവിന് മുന്നിലുണ്ട്.
 
അതേസമയം ഒരു ഐപിഎല്‍ സീസണില്‍ ഒന്നിലധികം തവണ ഒരു ഇന്നിങ്ങ്‌സില്‍ പത്തോ അതിലധികമോ സിക്‌സുകള്‍ നേടുന്ന രണ്ടാമത്തെ ബാറ്ററെന്ന നേട്ടവും വൈഭവ് കുറിച്ചു. ഈ സീസണില്‍ കൊല്‍ക്കത്തയുടെ ഫിന്‍ അലനും ഈ നേട്ടം സ്വന്തമാക്കിയിരുന്നു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നായകസ്ഥാനം നഷ്ടമായതോടെ മാനസികമായി തകർന്നു, തുണയായത് രാഹുൽ ദ്രാവിഡ്: തുറന്ന് പറഞ്ഞ് കോലി