1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. IPL Playoff scenarios Rajasthan royals not yet safe yet

പ്ലേ ഓഫിനടുത്തെത്തി എന്നാലും രാജസ്ഥാൻ സേഫല്ല, ഇങ്ങനെ സംഭവിച്ചാൽ ചെന്നൈയ്ക്ക് വരെ കടക്കാം

നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 14 പോയന്റുമായി പോയന്റ് പട്ടികയില്‍ നാലാമതാണ് രാജസ്ഥാന്‍.

IPL Playoff, Rajasthan Royals, IPL News, CSK, KKR, PBKS
ലഖ്‌നൗ സൂപ്പര്‍ ജയന്‍സിനെതിരായ 7 വിക്കറ്റ് വിജയത്തോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പ്ലേ ഓഫിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 220 റണ്‍സെടുത്തപ്പോള്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവില്‍ അനായാസമായി തന്നെ രാജസ്ഥാന്‍ വിജയലക്ഷ്യം മറികടന്നു. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 14 പോയന്റുമായി പോയന്റ് പട്ടികയില്‍ നാലാമതാണ് രാജസ്ഥാന്‍. കാര്യങ്ങള്‍ ഇങ്ങനെയല്ലാമാണെങ്കിലും ഇപ്പോഴും പ്ലേ ഓഫ് ഉറപ്പിക്കാന്‍ രാജസ്ഥാനായിട്ടില്ല.
 
 നിലവില്‍ രാജസ്ഥാനൊപ്പം പഞ്ചാബ് കിങ്ങ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളാണ് മത്സരിക്കുന്നത്. അടുത്ത മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാല്‍ രാജസ്ഥാന് നാലാം സ്ഥാനം ഉറപ്പിക്കാം എന്നാല്‍ മുംബൈ വിജയിച്ചാല്‍ മറ്റ് ടീമുകളുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാകും രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍.
 
അടുത്ത മത്സരത്തില്‍ മുംബൈക്കെതിരെ പരാജയപ്പെട്ടാല്‍ 14 മത്സരങ്ങളില്‍ നിന്ന് 14 പോയന്റാകും രാജസ്ഥാനുണ്ടാവുക. അങ്ങനെ വന്നാല്‍ നിലവില്‍ 12 പോയന്റുള്ള ചെന്നൈയ്ക്ക് മുന്നില്‍ അവസരം തുറക്കും. ഗുജറാത്തിനെതിരെ വലിയ വിജയം സ്വന്തമാക്കാനായാല്‍ 14 പോയന്റ് നേടാന്‍ ചെന്നൈയ്ക്ക് സാധിക്കും. റണ്‍റേറ്റ് നോക്കിയാകും പ്ലേ ഓഫ് സ്ഥാനക്കാരെ തീരുമാനിക്കുക. പക്ഷേ ചെന്നൈയ്ക്ക് ആദ്യനാലില്‍ കയറണമെങ്കില്‍ അടുത്ത മത്സരങ്ങളില്‍ പഞ്ചാബും കൊല്‍ക്കത്തയും തോല്‍ക്കുകയും വേണം.
 
 അതേസമയം അടുത്ത മത്സരത്തില്‍ പഞ്ചാബ് വിജയിച്ചാല്‍ 15 പോയന്റുമായി പഞ്ചാബാകും പ്ലേ ഓഫിലെത്തുക. 2 കളികളിലും വിജയിക്കാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചാല്‍ 15 പോയന്റുമായി കൊല്‍ക്കത്തയ്ക്കും പ്ലേ ഓഫിലെത്താം. അതേസമയം അടുത്ത കളി രാജസ്ഥാന്‍ തോറ്റാലും രാജസ്ഥാന് മുന്നില്‍ സാധ്യതയുണ്ട്. ഇതിനായി കൊല്‍ക്കത്ത 2 കളികളിലും തോല്‍ക്കുകയും ചെന്നൈയും പഞ്ചാബും തങ്ങളുടെ അവസാന മത്സരം തോല്‍ക്കുകയും വേണം.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Sanju Samson : സഞ്ജുവിനെ ഗംഭീറിന് വേണമായിരുന്നു, ഇഷാൻ മതിയെന്ന് വാശിപിടിച്ചത് ഗിൽ