അനുബന്ധ വാര്‍ത്തകള്‍
- Virat Kohli vs Travis Head: 'നിനക്ക് കൈ തരാൻ താൽപര്യമില്ല'; ഹെഡിനെ അവഗണിച്ച് കോലി (വീഡിയോ)
- യുഎസ് നാവികസേന മറീനുകളുടെ വിവരങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; പെന്റഗൺ കടുത്ത ആശങ്കയിൽ
- MI vs SRH : ബോംബെക്കാരാണോ, ഓടിച്ചുവിടണം, അടിച്ചുതകർത്ത് ഹെഡും അഭിഷേകും ക്ലാസനും, ഹൈദരാബാദിനെതിരെ തോൽവി
- തമിഴിലെത്തുമ്പോൾ എന്തിന് ഗ്ലാമറാസാകുന്നു, അനശ്വരയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം
- ഉമ്മന്‍ചാണ്ടിയുടെ മകള്‍ക്കെതിരെ കോണ്‍ഗ്രസ് അണികളുടെ സൈബര്‍ അധിക്ഷേപം
കോലിയോട് ഇടഞ്ഞു, ട്രാവിസ് ഹെഡിന്റെ ഭാര്യയ്ക്ക് നേരെ സൈബര്‍ ആക്രമണം, ലോകകപ്പ് സമയത്തും ഇത് തന്നെ അനുഭവിച്ചെന്ന് ജെസ്സിക്ക
ഹെഡിന്റെയും ഭാര്യയുടെയും വിവാഹചിത്രങ്ങള്‍ക്ക് താഴെയും സൈബര്‍ ആക്രമണം ശക്തമാണ്.
കഴിഞ്ഞ ദിവസം സണ്‍റൈസേഴ്സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മില്‍ നടന്ന മത്സരത്തിനിടയില്‍ വിരാട് കോലിയുമായി ഇടഞ്ഞതിനെ തുടര്‍ന്ന് ഓസീസ് താരമായ ട്രാവിസ് ഹെഡിന്റെ ഭാര്യയ്ക്ക് നേരെ സൈബര്‍ ആക്രമണം. കമന്റുകളായും മെസേജുകളായും വലിയ ആക്രമണമാണ് തനിക്കെതിരെ നടക്കുന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ട്രാവിസ് ഹെഡിന്റെ ഭാര്യയായ ജെസിക്ക. 2023ലെ ലോകകപ്പ് ഫൈനലിന് ശേഷവും ഇതേ അനുഭവമാണ് തനിക്കുണ്ടായതെന്ന് ജെസ്സിക്ക പറയുന്നു.
സണ്‍റൈസേഴ്സ് ഹൈദരാബാദ് ആര്‍സിബി പോരാട്ടത്തിനിടെ ആര്‍സിബി ബാറ്റിങ്ങിനിടെ വിരാട് കോഹ്ലിയും ഇംപാക്ട് പ്ലെയറായി കളിച്ച ട്രാവിസ് ഹെഡും തമ്മില്‍ മൈതാനത്ത് വെച്ച് വാഗ്വാദത്തിലേര്‍പ്പെട്ടിരുന്നു. കൂടുതല്‍ ആക്രമിച്ചുകളിക്കാന്‍ ഹെഡ് കോലിയോട് ആവശ്യപ്പെട്ടപ്പോള്‍ എന്നാല്‍ നീ വന്ന് പന്തെറിയ് എന്ന് കോലി പരിഹസിച്ചതായാണ് റിപ്പോര്‍ട്ട്. മത്സരശേഷം ഹെഡിന് കോലി ഹസ്തദാനം നല്‍കാതിരുന്നതോടെയാണ് ഹെഡിനും ഭാര്യയ്ക്കുമെതിരായ സൈബര്‍ ആക്രമണം കടുത്തത്. തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെയും സൈബര്‍ ആക്രമണം നടക്കുന്നതായാണ് ജെസ്സിക്ക വ്യക്തമാക്കിയത്. ഹെഡിന്റെയും ഭാര്യയുടെയും വിവാഹചിത്രങ്ങള്‍ക്ക് താഴെയും സൈബര്‍ ആക്രമണം ശക്തമാണ്.
'ലോകകപ്പിന് ശേഷം ഉണ്ടായ അതേ അവസ്ഥയുടെ ആവര്‍ത്തനമാണിത്. രാവിലെ ഉണര്‍ന്നപ്പോള്‍ എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അധിക്ഷേപങ്ങളാല്‍ നിറഞ്ഞിരിക്കുകയായിരുന്നു. ഞങ്ങള്‍ സുരക്ഷിതരാണ്, എന്നാല്‍ അവര്‍ എന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. ഇത് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. സംഭവത്തോട് ജെസ്സിക്കയുടെ പ്രതികരണം ഇങ്ങനെ.
ഇതാദ്യമായല്ല ട്രാവിസ് ഹെഡിന്റെ കുടുംബം ഇന്ത്യന്‍ ആരാധകരുടെ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നത്. 2023 ഏകദിന ലോകകപ്പ് ഫൈനലിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ കിരീടം നേടിയപ്പോള്‍ ഹെഡിന്റെ ഭാര്യയ്ക്കും അവരുടെ പിഞ്ചുകുഞ്ഞിനും നേരെ വരെ ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു.