1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. I was not supposed to play today, not supposed to play another game says Riyan Parag

Riyan Parag : പൂർണ്ണഫിറ്റല്ല, എങ്കിലും ഹൈദരാബാദിനെതിരെ താനുണ്ടാകും, നയം വ്യക്തമാക്കി റിയാൻ പരാഗ്

മത്സരശേഷം സംസാരിക്കവെയാണ് തന്റെ ഫിറ്റ്‌നസിനെ പറ്റി താരം മനസ്സ് തുറന്നത്.

Riyan Parag
പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാനുള്ള നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 30 റണ്‍സിന് തകര്‍ത്ത്  ഐപിഎല്‍ പ്ലേ ഓഫ് സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഇതില്‍ പരാജയപ്പെട്ടാല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകും എന്നതിനാല്‍ അടുത്ത മത്സരം രാജസ്ഥാന് ജീവന്മരണപോരാട്ടമാണ്.
 
എന്നാല്‍ ഇതിനിടെ താന്‍ പൂര്‍ണ്ണമായും ഫിറ്റല്ലെന്നും എങ്കിലും ടീമിനായി കളിക്കാന്‍ തയ്യാറാവുകയായിരുന്നുവെന്നും വ്യക്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് നായകനായ റിയാന്‍ പരാഗ്. മത്സരശേഷം സംസാരിക്കവെയാണ് തന്റെ ഫിറ്റ്‌നസിനെ പറ്റി താരം മനസ്സ് തുറന്നത്. താന്‍ പൂര്‍ണമായി ഫിറ്റാണെന്ന് പറയാനാവില്ല. ടീമിനെ സംബന്ധിച്ച് ഇത് പക്ഷേ നിര്‍ണായകമായ ഘട്ടമാണ്. ഹൈദരാബാദിനെതിരെ എലിമിനേറ്ററില്‍ ഉറപ്പായും ടീമിന് വേണ്ടി കളത്തിലിറങ്ങും. റിയാന്‍ പരാഗ് പറഞ്ഞു. മത്സരത്തില്‍ തന്റെ ജോഫ്ര ആര്‍ച്ചറിനെ തിരിച്ചുകൊണ്ട് വന്ന്  പതിനാറാം ഓവറില്‍ പാണ്ഡ്യയെ പുറത്താക്കിയ പോലുള്ള തീരുമാനങ്ങള്‍ പ്രധാനമായിരുന്നുവെന്നും അവസരങ്ങള്‍ എപ്പോഴും ഉപയോഗിക്കണം എന്നതാണ് ചിന്തിക്കാറുള്ളതെന്നും പരാഗ് പറഞ്ഞു. മത്സരത്തില്‍ 2 വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ യഷ് രാജ് പുഞ്ചയേയും താരം പ്രശംസിച്ചു. അടുത്ത മത്സരങ്ങളിലും ടീം സമാന പ്രകടനം നടത്തുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Punjab Kings: പുലി പോലെ വന്ന് എലിയായി മടങ്ങിയ പഞ്ചാബ്; ഇത്തവണയും കപ്പില്ല !