India Team for Ireland, England Series: സഞ്ജുവിനു ക്യാപ്റ്റൻസിയില്ല, വൈഭവ് ടീമിൽ, സൂര്യ ഔട്ട്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ഏഷ്യൻ ഗെയിംസിൽ ജസ്പ്രിത് ബുംറ കളിക്കും
India Squad for Asian Games: ഏഷ്യൻ ഗെയിംസിനും അയർലൻഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകൾക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്നിലും ഇന്ത്യയെ നയിക്കുക ശ്രേയസ് അയ്യർ. സൂര്യകുമാർ യാദവിനു ക്യാപ്റ്റൻസിയും ടീമിലെ സ്ഥാനവും നഷ്ടമായി. തിലക് വർമയാണ് ഉപനായകൻ. ഐപിഎലിൽ ഞെട്ടിച്ച വൈഭവ് സൂര്യവൻശി ടീമിൽ ഇടംപിടിച്ചു. മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.
ഏഷ്യൻ ഗെയിംസിൽ ജസ്പ്രിത് ബുംറ കളിക്കും. അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിൽ ബുംറയ്ക്കു വിശ്രമം, പകരം മുഹമ്മദ് സിറാജ് പേസ് നിരയെ നയിക്കും.
ഇന്ത്യൻ ടീം (ഏഷ്യൻ ഗെയിംസ്) : ശ്രേയസ് അയ്യർ (നായകൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, ജസ്പ്രിത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, വൈഭവ് സൂര്യവൻശി
ഇന്ത്യൻ ടീം (അയർലൻഡ്, ഇംഗ്ലണ്ട് പരമ്പര) : ശ്രേയസ് അയ്യർ (നായകൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, വൈഭവ് സൂര്യവൻശി