ആദ്യ പന്ത് മുതൽ പവർ ഹിറ്റിംഗ്, ഇവൻ സൂപ്പർ താരമാകും, വൈഭവ് സൂര്യവൻഷിയെ പുകഴ്ത്തി ദക്ഷിണാഫ്രിക്കൻ ഇതിഹാസം
യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍ എന്നാണ് വൈഭവിനെ സ്മിത്ത് വിശേഷിപ്പിച്ചത്.
വമ്പനടികള്‍ കൊണ്ട് 2026 ഐപിഎല്ലിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ 15കാരന്‍ താരമായ വൈഭവ് സൂര്യവന്‍ഷി. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുമ്രയെ സിക്‌സര്‍ പറത്തി വൈഭവ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെ വൈഭവിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസവും മുന്‍ നായകനുമായിരുന്ന ഗ്രെയിം സ്മിത്ത്. യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍ എന്നാണ് വൈഭവിനെ സ്മിത്ത് വിശേഷിപ്പിച്ചത്.
ഞാന്‍ എപ്പോഴും രോഹിത് ശര്‍മയും വിരാട് കോലിയും പോലുള്ള സീനിയര്‍ താരങ്ങളുടെ പ്രകടനങ്ങള്‍ കാണാറുണ്ട്. ഈ സീസണില്‍ പക്ഷേ ശ്രദ്ധിക്കേണ്ട താരം രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സൂര്യവന്‍ഷിയാണ്. ആദ്യ പന്ത് മുതല്‍ പവര്‍ ഹിറ്റിംഗ് നടത്താനുള്ള അവന്റെ കഴിവ് അതിശയിപ്പിക്കുന്നതാണ്. ഈ ടൂര്‍ണമെന്റ് കഴിയുന്നതോടെ അവനൊരു സൂപ്പര്‍താരമായി മാറും. സ്മിത്ത് പറഞ്ഞു. 2008ലെ ആദ്യ ഐപിഎല്‍ നേടിയ രാജസ്ഥാന്‍ ടീമിന്റെ ഭാഗമായിരുന്നു സ്മിത്ത്. ഐപിഎല്‍ ആഗോള ക്രിക്കറ്റിനെ തന്നെ മാറ്റിമറിച്ചെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.