യുദ്ധം തുടർന്നാൽ പേർഷ്യൻ ഗൾഫിനെ നിയന്ത്രിക്കുന്നത് ഇറാനായിരിക്കും, യുഎസിന് മുന്നറിയിപ്പ്
ഇറാനെതിരായ യുദ്ധം യുഎസ് തുടരുകയാണെങ്കില്‍ യുഎസ് കടുത്ത സാമ്പത്തികയുദ്ധം നേരിടേണ്ടിവരുമെന്ന് ഭീഷണി മുഴക്കി ഇറാന്‍. പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഉടന്‍ പുതിയ നിയന്ത്രിത സമുദ്രമേഖല പ്രഖ്യാപിക്കുമെന്നും അത് അമേരിക്കയുടെ നാവിക ഉപരോധ പരിധിയിലേക്ക് വ്യാപിപ്പിക്കുമെന്നും ഇറാന്റെ പരമോന്നത സുരക്ഷാസമിതി സെക്രട്ടറി മൊഹ്‌സിന്‍ റെസായ് പറഞ്ഞു.
ഈ മേഖലയിലേക്ക് യുഎസ് കപ്പലുകള്‍ പ്രവേശിച്ചാല്‍ കപ്പലുകളെ ഇറാന്‍ ഉപരോധപട്ടികയില്‍ ഉള്‍പ്പെടുതുമെന്നും ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ നീക്കത്തിനുള്ള പുതിയ ഇടനാഴിയുടെ ഭൂപടം ഉടന്‍ പുറത്തുവിടുമെന്നും അറിയിച്ചു. ഇറാനെതിരെ യുഎസ് ഇക്കണോമിക് ഡി ഡേ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.
അതേസമയം യുഎസ് യുദ്ധക്കപ്പലുകള്‍ക്ക് നേരെ ഖാസിം ബാസിര്‍ എന്ന പുതിയ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. എന്നാല്‍ ആക്രമണങ്ങളില്‍ നിന്ന് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ രക്ഷപ്പെട്ടതായി യുഎസ് സൈന്യം അറിയിച്ചു.ALSO READ: രണ്ടും കൽപ്പിച്ച് ട്രംപ്; അഞ്ച് ഇറാനിയൻ ടാങ്കറുകൾ തകർത്തു, ജോർദാനിൽ ഇറാന്റെ തിരിച്ചടി