1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. MM Mani against UDF Government

സംസ്ഥാനത്ത് കൃത്രിമ വൈദ്യുതി ക്ഷാമം ഉണ്ടാക്കി കമ്മീഷൻ തട്ടാനുള്ള ശ്രമം: സർക്കാരിനെതിരെ എം.എം മണി

എം എം മണി, തദ്ദേശ തിരെഞ്ഞെടുപ്പ്, കേരളം തിരെഞ്ഞെടുപ്പ്,കേരളവാർത്ത,MM Mani,Local body elections,Kerala elections, Kerala News
വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ വൈദ്യുതി മന്ത്രിയും സിപിഎം നേതാവുമായ എം.എം.മണി. സംസ്ഥാനത്ത് കൃത്രിമ വൈദ്യുതി ക്ഷാമം ഉണ്ടാക്കി കമ്മീഷൻ തട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എം.എം.മണി ആരോപിച്ചു. 
 
40% വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. ബക്കി 60% വിവിധ കരാറുകളിലൂടെ സംസ്ഥാനം വാങ്ങുകയാണ് ചെയ്യുന്നത്. താൻ മന്ത്രിയായിരുന്ന കാലത്താണ് സമ്പൂർണ വൈദ്യുതീകരണം നടത്തിയത്. നിലവിൽ വരാൻ സാധ്യത ഉള്ള പ്രതിസന്ധി മുമ്പ് തന്നെ കണ്ടെത്തി പരിഹാരം കാണുകയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നതെന്നും അതിൽ സർക്കാർ പരാജയമായെന്നും എം.എം.മണി ആരോപിച്ചു. 
 
ഉമ്മചാണ്ടി സർക്കാരിന്റെ കാലത്തെ കരാർ എടുത്തു കളഞ്ഞതാണ് പ്രതിസന്ധി എന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ കഴിഞ്ഞ പത്ത് വർഷം എങ്ങനെ പ്രതിസന്ധി ഇല്ലാതെ പോയെന്നും അദ്ദേഹം ചോദിച്ചു. താൻ പഠിച്ചിട്ടാണ് കാര്യങ്ങൾ പറയുന്നതെന്നും മുൻ മന്ത്രി പറഞ്ഞു.
അടുത്ത ലേഖനം
'പോകും, പോയിക്കൊണ്ടേയിരിക്കും'; പവർകട്ട് ഒന്നിലേറെ തവണയുണ്ടാകുമെന്ന സൂചന നൽകി വൈദ്യുതിമന്ത്രി