കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !
വി.ഡി.സതീശൻ സർക്കാർ കടമെടുപ്പിൽ റോക്കറ്റ് വേഗം കുതിക്കുന്നു. അധികാരത്തിലെത്തി മൂന്ന് മാസം പിന്നിടുമ്പോൾ ഏഴ് തവണയാണ് സതീശൻ സർക്കാർ കടമെടുത്തിരിക്കുന്നത്. പ്രതിമാസം ശരാശരി 3,000 കോടി എന്ന നിലയിൽ കടമെടുപ്പ് തുടരുകയാണ്.
ഇതുവരെയുള്ള കടമെടുപ്പ്
മേയ് 26 - 1800 കോടി
ജൂൺ 9 - 2800 കോടി
ജൂൺ 26 - 1800 കോടി
ജൂലൈ 7 - 1800 കോടി
ജൂലൈ 21 - 2200 കോടി
ഓഗസ്റ്റ് 4 - 1800 കോടി
ഓഗസ്റ്റ് അവസാന വാരം - 1800 കോടി
സാമ്പത്തിക വർഷത്തിലെ കണക്ക്
ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിലേക്ക് കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുവാദം നൽകിയ 32,464 കോടി രൂപയിൽ 30,462 കോടിയും ഇതിനകം കഴിഞ്ഞു. ഇനിയുള്ള നാലുമാസത്തേക്ക് 2,002 കോടി മാത്രമാണ് ശേഷിക്കുന്നത്.
സതീശന്റെ മറുപടി
ഇപ്പോഴത്തെ കടമെടുപ്പിനെ കുറിച്ച് വാർത്താസമ്മേളനത്തിൽ ചോദിച്ചപ്പോൾ, 'കടമെടുക്കാത്ത ഏതെങ്കിലും സർക്കാർ ലോകത്തിൽ ഉണ്ടോ?' എന്നായിരുന്നു വി.ഡി.സതീശന്റെ മറുപടി. പരിധിയിൽ വിട്ട കടമെടുക്കാൻ ഏതെങ്കിലും സർക്കാരിന് സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
