മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല
മണിപ്പൂരിലെ വർഗീയ കലാപത്തിൽ ഇതുവരെ 306 പേർ കൊല്ലപ്പെട്ടതായി സർക്കാർ. 2023 മുതലുള്ള കണക്ക് പ്രകാരമാണിത്. 49 പേരെ കാണാനില്ല. സംസ്ഥാന ആഭ്യന്തര മന്ത്രി ഗോവിന്ദാസ് കോന്തൗജമാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്.
വംശീയ സംഘർഷത്തിൽ ഇതുവരെ 306 പേർ കൊല്ലപ്പെട്ടു. 2023 മേയ് മൂന്നിന് മെയ്തി-കുക്കി വംശീയ സംഘർഷം ആരംഭിച്ചതിനുശേഷം മണിപ്പൂരിൽ 49 പേരെ കാണാതായിട്ടുണ്ടെന്നും, കാണാതായവരിൽ 34 പേരുടെ മൃതദേഹങ്ങൾ പിന്നീട് കണ്ടെത്തിയെന്നും സംസ്ഥാന സർക്കാർ നിയമസഭയെ അറിയിച്ചു.
ഫെബ്രുവരിയിൽ വൈ ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിൽ പുതിയ ബിജെപി സർക്കാർ അധികാരമേറ്റിട്ടും ആക്രമണങ്ങൾക്ക് അയവുവന്നിട്ടില്ല. പുതിയ സർക്കാർ അധികാരമേറ്റ ശേഷം 45 പേർ കൊല്ലപ്പെടുകയും 105 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
കേന്ദ്ര സർക്കാരിന്റെ മൗനമാണ് മണിപ്പൂരിൽ സ്ഥിതിഗതികൾ വഷളാക്കിയത്. വർഗീയ കലാപം ആളികത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്ര സർക്കാരോ യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല.