അനുബന്ധ വാര്‍ത്തകള്‍
- ഹോര്‍മുസ് കടലിടുക്ക് മുതല്‍ ആണവകരാര്‍ വരെ: അമേരിക്കയും ഇറാനും ഒപ്പുവെക്കാന്‍ പോകുന്ന 5 കരാറുകള്‍
- യുദ്ധം 100 ദിവസം പിന്നിട്ടിട്ടും ഇറാന്റെ സമ്പദ്വ്യവസ്ഥ തകര്‍ന്നിട്ടില്ല, കാരണം ഇതാണ്
- പിഒകെയിൽ വീണ്ടും പാക് സേനയുടെ വെടിവെപ്പ്, 16 മരണം: പ്രതിഷേധക്കാർ വിഘടനവാദികളെന്ന് പാകിസ്ഥാൻ, സ്ഥിതി രൂക്ഷം
- യൂ ടേൺ!, അവസാന നിമിഷം ഇറാനെതിരെയുള്ള വ്യോമാക്രമണം റദ്ദാക്കി ട്രംപ്; സമാധാന കരാർ ഉടനെന്ന് പ്രഖ്യാപനം, കരുതലോടെ ഇറാൻ
- ഇതുവരെ കണ്ട ഇറാന് ആയിരിക്കില്ല ഇനിയങ്ങോട്ട്; ട്രംപിന് താക്കീത് നല്കി ഇറാന്
Donald Trump: 'എല്ലാം ഇപ്പോ ശരിയാക്കാം'; കരാറിൽ ഒപ്പുവയ്ക്കും, ഹോർമുസ് തുറക്കുമെന്നും ട്രംപ്
മുൻ പ്രസിഡന്റ് ബറാക് ഒബമായുടെ കരാറിനു നേർവിപരീതമാണ് തന്റെ കരാറെന്നും ട്രംപ് പറഞ്ഞു
Donald Trump: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ഇന്ന് ഒപ്പുവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാർ ഒപ്പുവെച്ചാൽ ഉടനടി ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
'ഞായറാഴ്ച കരാറിൽ ഒപ്പുവയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒപ്പുവച്ചതിന് തൊട്ടുപിന്നാലെ ഹോർമുസ് തുറന്നുനൽകും'' - ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
മുൻ പ്രസിഡന്റ് ബറാക് ഒബമായുടെ കരാറിനു നേർവിപരീതമാണ് തന്റെ കരാറെന്നും ട്രംപ് പറഞ്ഞു. ആണവായുധ ലക്ഷ്യത്തിലെത്താൻ ഇറാനെ വേഗത്തിൽ സഹായിക്കുന്ന കരാറായിരുന്നു ഒബാമയുടേതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം കരാറിൽ ഒപ്പിടാൻ സമയമായിട്ടില്ലെന്ന് ഇറാൻ പറയുന്നു. 'എന്നാണ് കരാറിൽ ഒപ്പിടുക എന്നത് കാത്തിരുന്ന് കാണുക. അതെന്തായാലും നാളെയല്ല. വരുംദിവസങ്ങളിൽ കരാർ യാഥാർഥ്യമായേക്കും. എന്നാൽ ഇതിനെക്കുറിച്ച് ശ്രദ്ധയോടെ മാത്രമേ പ്രതികരിക്കു,' ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഇസ്മായിൽ ബഖായി പറഞ്ഞു.