ഗള്‍ഫിലെ സിഐഎ താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം, റഷ്യയ്ക്ക് പങ്കുണ്ടോ എന്ന സംശയത്തില്‍ യുഎസ്
ഗള്‍ഫ് മേഖലയില്‍ സിഐഎയുടെ അതീവ രഹസ്യകേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ റഷ്യന്‍ പങ്ക് സംശയിച്ച് അമേരിക്ക. മാര്‍ച്ചില്‍ നടന്ന ആക്രമണത്തില്‍ സാങ്കേതിക വിദ്യയുടെ കൃത്യതയും അത്യാധുനികമായ സംവിധാനങ്ങളുടെ ഉപയോഗവുമാണ് സംശയം സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തില്‍ അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
ഇറാനും റഷ്യയും തമ്മിലുള്ള സൈനിക പങ്കാളിത്തം കണക്കിലെടുത്ത് റഷ്യ ഇറാനാവശ്യമായ സാങ്കേതികമായ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടോ എന്ന കാര്യമാണ് യുഎസ് അന്വേഷിക്കുന്നത്. സൗദി അറേവ്യയിലെ യുഎസ് എംബസിയിലെ സിഐഎ സ്റ്റേഷനും കിഴക്കന്‍ ഇറാഖിലെ മറ്റൊരു കേന്ദ്രവുമാണ് മാര്‍ച്ചില്‍ നടന്ന ആക്രമണങ്ങളില്‍ ഇറാന്‍ ലക്ഷ്യമിട്ടത്. ഈ കേന്ദ്രങ്ങളുടെ കൃത്യമായ വിവരങ്ങള്‍ എങ്ങനെ കൃത്യമായി ഇറാന് ലഭിച്ചു എന്നതാണ് യുഎസ് അന്വേഷിക്കുന്നത്.
ഇറാന്റെ ഷാഹേദ് 136 ഡ്രോണുകളുടെ കൃത്യത വര്‍ധിപ്പിക്കുന്നതിനായി റഷ്യ കോമേറ്റ - എം എന്ന സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം നല്‍കിയതായാണ് യുഎസ് സംശയിക്കുന്നത്. ഇറാന്‍ സാധാരണ നടത്തുന്ന ആക്രമളേക്കാള്‍ കൃത്യതയുള്ളതായിരുന്നു മാര്‍ച്ചിലെ ആക്രമണങ്ങള്‍. റിയാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായത് അതിവിദഗ്ധമായ ആക്രമണമായിരുന്നു. 2 ഷാഹേദ് ഡ്രോണുകളാണ് ഇതിനായി ഉപയോഗിച്ചത്. ഇതില്‍ ആദ്യത്തെ ഡ്രോണ്‍ എംബസി കെട്ടിടത്തിന്റെ ദുര്‍ബലമായ ഭാഗത്ത് വലിയ ദ്വാരമുണ്ടാക്കുകയും രണ്ടാമത്തെ ഡ്രോണ്‍ ആ ദ്വാരത്തിലൂടെ കടന്ന് സ്‌ഫോടനം നടത്തുകയുമായിരുന്നു.
ഇങ്ങനെ കൃത്യമായ രീതിയില്‍ ആക്രമണം നടത്താന്‍ ചുരുക്കം രാജ്യങ്ങള്‍ക്ക് മാത്രമാണ് ശേഷിയുള്ളത്.ALSO READ: ആക്രമണം കടുപ്പിച്ച് അമേരിക്ക, ഇറാനിൽ വൻ സ്ഫോടനം: ഇനിയും തുടർന്നാൽ മേഖലയിലെ രാജ്യങ്ങളെ ഇരുട്ടിലാക്കുമെന്ന് ഇറാൻ