1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Relief from Nipah scare

നിപ്പ ഭീതിയില്‍ നിന്ന് മോചനം; രോഗിയുമായി അടുത്ത ബന്ധമുള്ള മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ്

Palakkad nipah death, nipah death kerala, kerala health department,പാലക്കാട് നിപ മരണം, നിപ നിയന്ത്രണം, ആരോഗ്യവകുപ്പ്, കേരളം
കോഴിക്കോട്: നിപ രോഗിയുമായി അടുത്ത സമ്പര്‍ക്ക പട്ടികയിലുള്ള മൂന്ന് പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പരിശോധന നടത്തിയത്. രോഗിയുടെ അടുത്ത സമ്പര്‍ക്ക പട്ടികയില്‍വ നാല് പേരുണ്ട്. ഇവരില്‍ മൂന്ന് പേരുടെ പരിശോധനാ ഫലങ്ങള്‍ ലഭിച്ചു. ഇവര്‍ക്ക് കാര്യമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇവരെ ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. ഇതിനുശേഷമാണ് പരിശോധന നടത്തിയത്. അതേസമയം, നിപ സ്ഥിരീകരിച്ച 43 കാരന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
 
അതേസമയം ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നാളെ കോഴിക്കോടേക്ക് പോകുന്നുണ്ട്. ജില്ലയില്‍ ക്യാമ്പ് ചെയ്ത് പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിപയെക്കുറിച്ച് നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. ഒരാള്‍ മാത്രമേ വെന്റിലേറ്ററില്‍ ഉള്ളൂവെന്നും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിപ പ്രതിരോധത്തിന് ആവശ്യമായ എല്ലാ മരുന്നുകളും സ്റ്റോക്കുണ്ട്. ആന്റിവൈറല്‍ മരുന്ന് മാത്രം ഇതുവരെ എത്തിയിട്ടില്ല. ഇന്ന് വൈകുന്നേരത്തോടെ ഡല്‍ഹിയില്‍ നിന്ന് അത് എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണത്തിലാണെന്നും എല്ലാ നിര്‍ദ്ദേശങ്ങളും കൃത്യമായി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക