1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Spain vs Portugal Match Updates

Portugal vs Spain: പ്രീ ക്വാർട്ടറിലെ ഏറ്റവും വാശിയേറിയ മത്സരം ഇന്ന്

മത്സരത്തിൽ മുൻ ലോക ചാംപ്യൻമാരും യൂറോ ചാംപ്യൻമാരുമായ സ്‌പെയിന് തന്നെയാണ് മുൻതൂക്കം

Cristiano ronaldo, FIFA Worldcup 2026,Portugal vs uzbekistan,Worldcup record
Portugal vs Spain: ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഇന്ന് വാശിയേറിയ പോരാട്ടം. അർധ രാത്രി 12.30 നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ലാമിൻ യമാലിന്റെ സ്‌പെയിനും ഏറ്റുമുട്ടുന്നത്. അമേരിക്കയിലെ ഡല്ലാസാണ് വേദിയാകുക. 
 
മത്സരത്തിൽ മുൻ ലോക ചാംപ്യൻമാരും യൂറോ ചാംപ്യൻമാരുമായ സ്‌പെയിന് തന്നെയാണ് മുൻതൂക്കം. വിവിധ പ്രവചനങ്ങൾ പ്രകാരം 49.2 ശതമാനം സ്‌പെയിൻ ജയിക്കാൻ സാധ്യത. പോർച്ചുഗലിന് 25.6 ജയസാധ്യത. 25.2 ശതമാനം മത്സരം സമനിലയായി എക്‌സ്ട്രാ ടൈമിലേക്ക് പോകും. 
 
മേജർ ടൂർണമെന്റുകളിൽ അഞ്ച് തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിരിക്കുന്നത്. അതിൽ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചപ്പോൾ മൂന്ന് കളികൾ സമനിലയായി. രാജ്യാന്തര തലത്തിൽ 41 തവണ പോർച്ചുഗലും സ്‌പെയിനും ഏറ്റുമുട്ടി. അതിൽ 18 തവണ സ്‌പെയിൻ ജയിച്ചു. പോർച്ചുഗൽ ഏഴ് തവണ. 16 മത്സരങ്ങൾ സമനിലയായി. 
 
About Writer
WEBDUNIA