1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Controversial referee anthony tayler will referee the Portugal vs Spain match

Portugal vs Spain : പോർച്ചുഗൽ–സ്‌പെയിൻ പോരാട്ടത്തിന് വിവാദ റഫറി, പോർച്ചുഗലിനെ പുറത്താക്കാനുള്ള കെണിയോ?

Anthony tayler, Portugal vs Spain, Referee, Fifa worldcup
2026 ഫിഫ ലോകകപ്പിലെ പോര്‍ച്ചുഗല്‍-സ്പെയിന്‍ പ്രീ- ക്വാര്‍ട്ടര്‍ പോരാട്ടത്തിന് റഫറിയായി ഇംഗീഷ് റഫറി ആന്റണി ടെയ്ലറെ നിയമിച്ചതില്‍ കടുത്ത വിമര്‍ശനം. 2010ല്‍ പ്രീമിയര്‍ ലീഗിലും 2013ല്‍ അന്താരാഷ്ട്ര തലത്തിലും പ്രധാനമത്സരങ്ങളില്‍ വിവാദങ്ങള്‍ക്കിടയാക്കിയ പല തീരുമാനങ്ങളും ആന്റണി ടെയ്ലര്‍ എടുത്തിട്ടുണ്ട്. ലോകകപ്പ് നോക്കൗട്ട് പോലെ നിര്‍ണായക മത്സരത്തില്‍ ആന്റണി ട്രെയ്ലര്‍ വന്നതോടെയാണ് ഫുട്‌ബോള്‍ ആരാധകര്‍ ആശങ്കകളോടെ രംഗത്ത് വന്നിരിക്കുന്നത്.
 
  യൂറോ 2024-ലെ സ്പെയിന്‍-ജര്‍മ്മനി ക്വാര്‍ട്ടര്‍ ഫൈനലില്‍ മാര്‍ക്ക് കുകുറെയയുടെ ഹാന്‍ഡ്ബോളിന് പെനാല്‍റ്റി അനുവദിക്കാതിരുന്നതടക്കമുള്ള വിവാദ സംഭവങ്ങള്‍  ആന്റണി ടെയ്ലറുടെ നിയന്ത്രണത്തിലുള്ള മത്സരത്തില്‍ നടന്നിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ പുറത്താക്കാനുള്ള അജണ്ടയുണ്ടെന്നാണ് പോര്‍ച്ചുഗല്‍ ആരാധകര്‍ എക്‌സില്‍ പറയുന്നത്. വിവാദങ്ങളുണ്ടാക്കി മത്സരങ്ങളുടെ ചര്‍ച്ച തന്റെ മുകളിലാക്കുക എന്നതാണ് ആന്റണി ടെയ്ലറുടെ രീതിയെന്നും ലോകകപ്പില്‍ അദ്ദേഹത്തിന് അവസരം നല്‍കരുതായിരുന്നുവെന്നും ചിലര്‍ പറയുന്നു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Sanju Samson : ലോകകപ്പ് നേടിതന്ന താരമാണ്, മറക്കരുത്: സഞ്ജു സാംസണെ തഴഞ്ഞതിൽ പ്രതികരണവുമായി അമ്പാട്ടി റായുഡു