1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Phil Salt Hails Virat Kohli as Cricket's Most Complete Player

ഞാൻ കണ്ടതിൽ ഏറ്റവും സമ്പൂർണ്ണനായ ക്രിക്കറ്റർ കോലി, ഞങ്ങളുടെ കൂട്ടുക്കെട്ട് ഹാളണ്ട്- ഡിബ്ര്യുയ്നെ പോലെ: ഫിൽ സാൾട്ട്

ദി സൂപ്പര്‍ ഓവര്‍ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് കോലിയെ സാള്‍ട്ട് പ്രശംസകൊണ്ട് മൂടിയത്.

Virat Kohli, IPL, Complete cricketer, Phil Salt, RCB Opening
താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും സമ്പൂര്‍ണ്ണനായ ക്രിക്കറ്റര്‍ ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോലിയാണെന്ന് ഇംഗ്ലണ്ട് ഓപ്പണറും ആര്‍സിബിയിലെ കോലിയുടെ സഹതാരവുമായ ഫില്‍ സാള്‍ട്ട്. ദി സൂപ്പര്‍ ഓവര്‍ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് കോലിയെ സാള്‍ട്ട് പ്രശംസകൊണ്ട് മൂടിയത്.
 
2025 സീസണിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നും ഫില്‍ സാള്‍ട്ട് ആര്‍സിബിയിലെത്തിയത്. 2025,2026 സീസണുകളില്‍ കോലിയ്‌ക്കൊപ്പം ഓപ്പണറായി തിളങ്ങാന്‍ സാള്‍ട്ടിനായിരുന്നു. കോലിയുമായുള്ള കൂട്ടുക്കെട്ടിനെ മാഞ്ചസ്റ്റര്‍ സിറ്റിയിലെ കെവിന്‍ ഡി ബ്രൂയിന്‍-എര്‍ലിങ് ഹാലന്‍ഡ് കൂട്ടുകെട്ടിനോടാണ് സാള്‍ട്ട് ഉപമിച്ചത്. പരസ്പര ധാരണയും ആക്രമണ മനോഭാവവും ആര്‍സിബി വിജയങ്ങളില്‍ പ്രധാനമായിരുന്നുവെന്നും സാള്‍ട്ട് വ്യക്തമാക്കി. കോലിയുടെ വാക്കുകളും നിര്‍ദേശങ്ങളും തന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ഏറെ സഹായിച്ചിട്ടുണ്ടെന്നും സാള്‍ട്ട് വ്യക്തമാക്കി.
 
2025 ഐപിഎല്‍ സീസണില്‍  175.98 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 403 റണ്‍സെടുത്ത സാള്‍ട്ട് ആര്‍സിബിയുടെ ആദ്യ ഐപിഎല്‍ കിരീടനേട്ടത്തില്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചത്. പരിക്ക് അലട്ടിയതിനാല്‍ 2026 സീസണില്‍ എല്ലാ മത്സരങ്ങളിലും കളിക്കാന്‍ സാള്‍ട്ടിനായിരുന്നില്ല.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Portugal vs Spain: പ്രീ ക്വാർട്ടറിലെ ഏറ്റവും വാശിയേറിയ മത്സരം ഇന്ന്