Erling Haaland : ഞാനും കൂടട്ടെ, മെസ്സി- എംബാപ്പെ പോരട്ടത്തിലേക്ക് ഹാളണ്ടും ലോകകപ്പിലെ ഗോൾനേട്ടം ഏഴായി!
ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് 3 വ്യത്യസ്തകളിക്കാര്‍ ഒരേ ടൂര്‍ണമെന്റില്‍ ഏഴോ അതിലധികമോ ഗോളുകള്‍ നേടുന്നത്.
ബ്രസീലിനെതിരെ നേടിയ ഇരട്ടഗോളുകളോടെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിനുള്ള മത്സരത്തില്‍ മെസ്സിക്കും എംബാപ്പെയ്ക്കും ഒപ്പം ചേര്‍ന്ന് നോര്‍വെയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ട്. 7 ഗോളുകളാണ് 3 താരങ്ങളും ലോകകപ്പില്‍ ഇതുവരെ നേടിയിട്ടുള്ളത്. 6 ഗോളുകളുമായി ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നാണ് രണ്ടാം സ്ഥാനത്തുള്ളത്. ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഗോള്‍ഡന്‍ ബൂട്ടിനായി ഇത്രയും ശക്തമായ മത്സരം നടക്കുന്നത്.
ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് 3 വ്യത്യസ്തകളിക്കാര്‍ ഒരേ ടൂര്‍ണമെന്റില്‍ ഏഴോ അതിലധികമോ ഗോളുകള്‍ നേടുന്നത്. തങ്ങളുടെ ടീമുകളുടെ വിജയങ്ങള്‍ക്കൊപ്പം തന്നെ ഗോള്‍ഡന്‍ ബൂട്ട് നേട്ടവും സൂപ്പര്‍ താരങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നുവെന്ന് ഉറപ്പാണ്. ഗ്രൂപ്പ് പോരാട്ടത്തില്‍ ഫ്രാന്‍സിനെതിരായ മത്സരത്തില്‍ കളിക്കാതെയാണ് ഹാളണ്ടിന്റെ നേട്ടം.
Erling Haalands second goal against Brazil
— Out Of Context Erling Haaland (@ErlingNoContext) July 5, 2026
Fan-cam pic.twitter.com/Ga3VPrvk0k
ഗോള്‍ഡന്‍ ബൂട്ട് മത്സര്‍ത്തിനായി മത്സരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ താരം ലയണല്‍ മെസ്സിയാണ്. തന്റെ കരിയറിന്റെ അവസാനക്കാലത്താണ് യുവതാരങ്ങള്‍ക്കെതിരെ മെസ്സി പോരാട്ടം നടത്തുന്നത്. 3 താരങ്ങളും 7 ഗോളുകളുമായി ഒപ്പത്തിനൊപ്പമാണെങ്കിലും അസിസ്റ്റുകളുടെ കൂടി അടിസ്ഥാനത്തില്‍ ഫ്രാന്‍സിന്റെ എംബാപ്പെയാണ് ഗോള്‍ഡന്‍ ബൂട്ട് റേസില്‍ ഒന്നാം സ്ഥാനത്തുള്ളത്.ALSO READ: കാനറികളുടെ കണ്ണീർവീണ പ്രീക്വാർട്ടർ, വിനീഷ്യസ് ഉള്ളപ്പോൾ പെനാൽറ്റി എടുക്കാൻ ബ്രൂണോ എന്തിന്?, വിശദീകരണവുമായി ആൻസലോട്ടി