Saudi Arabia vs Uruguay : അവസാന നിമിഷം തിരിച്ചടിച്ച് ഉറുഗ്വായ്, സൗദിക്കെതിരെ തോൽവിയിൽ നിന്നും രക്ഷപ്പെട്ടു
മുന്‍ ചാമ്പ്യന്മാരും ലാറ്റിനമേരിക്കയിലെ കരുത്തരുമായ യുറുഗ്വായെ സമനിലയില്‍ തളച്ച് സൗദി അറേബ്യ.
മുന്‍ ചാമ്പ്യന്മാരും ലാറ്റിനമേരിക്കയിലെ കരുത്തരുമായ യുറുഗ്വായെ സമനിലയില്‍ തളച്ച് സൗദി അറേബ്യ. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് എച്ചിലെ മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ഒരു ഗോളിന് പിന്നിട്ട് നിന്ന യുറുഗ്വായ് 80മത്തെ മിനിറ്റിലാണ് തിരിച്ചടിക്കുന്നത്.
മത്സരം ആരംഭിച്ചത് മുതല്‍ തന്നെ സൗദി ബോക്‌സില്‍ മുന്നേറ്റങ്ങള്‍ നടത്താന്‍ യുറുഗ്വായ്ക്കായി. അതേസമയം കിട്ടിയ അവസരങ്ങള്‍ മുതലെടുക്കുക എന്നതായിരുന്നു സൗദിയുടെ ശൈലി. 18മത്തെ മിനിറ്റില്‍ സൗദിയുടെ സലിം അല്‍ദസാരി ലക്ഷ്യത്തിനടുത്തെത്തിയെങ്കിലും വലകുലുക്കാനായില്ല. പലതവണ ഇരുടീമുകളും പരുക്കന്‍ അടവുകളും പുറത്തെടുത്തു. ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ക്ക് മുന്‍പ് അബ്ദുല്ല അല്‍ അംരിയിലൂടെയാണ് സൗദി ആദ്യ ഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ പ്രത്യാക്രമണവുമായി യുറുഗ്വായ് കളം നിറഞ്ഞു. ഡാര്‍വിന്‍ ന്യൂനസിനെയും മാത്യാസ് വിനയെയും പിന്‍വലിച്ചതിന് ശേഷം പിന്നീട് സൗദി ആക്രമണങ്ങളുടെ തിരമാല തന്നെയായിരുന്നു. 54, 60 മിനിറ്റുകളില്‍ യുറുഗ്വായ് ഗോളിന് തൊട്ടടുത്തെത്തി. എന്നാല്‍ സൗദിയുടെ പ്രതിരോധക്കോട്ട ഉറച്ചുനിന്നു. 80മത്തെ മിനിറ്റില്‍ മാക്‌സി ആരോഹോയാണ് യുറുഗ്വായ്ക്കായി സമനില ഗോള്‍ കണ്ടെത്തിയത്.ALSO READ: Sweden vs Tunisia : ലോകകപ്പിൽ സ്വീഡന്റെ ശക്തിപ്രകടനം; ടുണീഷ്യയെ തകർത്തത് 5-1ന്