1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. 3 red cards 2 goald Debut match of gilberto mora Fifa Worldcup begining mexico beats south africa

FIFA Worldcup 2026 : 2 ഗോൾ, 3 റെഡ് കാർഡുകൾ, ഗിൽബർട്ടോ മോറയ്ക്ക് അരങ്ങേറ്റം, ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോ

ലോകകപ്പ് 2026ലെ ആദ്യ മത്സരത്തില്‍ വിജയം കുറിച്ച് ആതിഥേയരായ മെക്‌സിക്കോ.

Mexico vs South africa, gilberto mora, Red cards, Fifa Worldcup 26
ലോകകപ്പ് 2026ലെ ആദ്യ മത്സരത്തില്‍ വിജയം കുറിച്ച് ആതിഥേയരായ മെക്‌സിക്കോ. ദക്ഷിണാഫ്രിക്കക്കെതിരെ എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് മെക്‌സിക്കോയുടെ വിജയം. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ തന്നെ യൂലിയന്‍ ക്വിനോനസിലൂടെ മെക്‌സിക്കോ ലീഡ് നേടി. റൗള്‍ ജിമെനെസ് രണ്ടാം ഗോള്‍ കൂടി നേടിയതോടെ മെക്‌സിക്കോ വിജയമുറപ്പിച്ചു. ഗോള്‍ കീപ്പര്‍ നല്‍കിയ പന്ത് വരുതിയില്‍ നിര്‍ത്തുന്നതില്‍ ദക്ഷിണാഫ്രിക്കന്‍ പ്രതിരോധം വരുത്തിയ പിഴവാണ് ആദ്യഗോളിന് കാരണമായത്. 67മത്തെ മിനിറ്റിലായിരുന്നു മത്സരത്തിലെ രണ്ടാം ഗോള്‍.
 
 മെക്‌സിക്കന്‍ താരങ്ങളെ പിടിച്ചുനിര്‍ത്താനായി പരുക്കന്‍ അടവുകളുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. ശാരീരികമായി മെക്‌സിക്കോ കളിക്കാരെ നേരിട്ടതോടെ മത്സരത്തിലെ 49മത്തെ മിനിറ്റില്‍ ദക്ഷിണാഫ്രിക്കയുടെ സ്‌ഫെഫെലോ സിതോളിന് റെഡ് കാര്‍ഡ് ലഭിച്ചു. 84മത്തെ മിനിറ്റില്‍ മറ്റൊരു ദക്ഷിണാഫ്രിക്കന്‍ താരമായ തെംബ സ്വാനെയും റെഡ് കാര്‍ഡ് വാങ്ങി പുറത്തേക്ക് പോയി. കളി അവസാനിക്കുന്ന സമയത്താണ് ദക്ഷിണാഫ്രിക്കന്‍ താരം അനാവശ്യ ഫൗള്‍ വരുത്തിയത്.
 
അതേസമയം ഉദ്ഘാടനമത്സരത്തില്‍ മെക്‌സിക്കോയ്ക്കായി അരങ്ങേറ്റം നടത്തി 17 വയസുകാരനായ മെക്‌സിക്കോയുടെ പുത്തന്‍ പ്രതീക്ഷയായ ഗില്‍ബെര്‍ട്ടോ മോറ. ലോകകപ്പ് ചരിത്രത്തില്‍ മെക്‌സിക്കോയ്ക്കായി കളത്തിലിറങ്ങുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും മോറ സ്വന്തമാക്കി. മെക്‌സിക്കോയ്ക്കായി സീനിയര്‍ ടീമില്‍ ഇതിനകം തന്നെ മോറ അനവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ലോകകപ്പില്‍ ഗോള്‍ നേടാനായാല്‍ പെലെയ്ക്ക് ശേഷം ലോകകപ്പ് ചരിത്രത്തില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടം മോറയ്ക്ക് സ്വന്തമാകും.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
FIFA Worldcup 2026 : ഈ താരങ്ങളെ ശ്രദ്ധിച്ചോളു, ലോകകപ്പില്‍ തകര്‍ക്കും : ഗോള്‍ ഡോട്ട് കോമിന്റെ പട്ടിക കാണാം