1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Jasprit Bumrah Injury before srilanka series puts BCCI medical team under scanner

ഇന്ത്യൻ ബൗളർമാർക്ക് പരിക്കൊഴിഞ്ഞ് സമയമില്ല, കാരണം ആശയവിനിമയത്തിലെ പ്രശ്നമോ?, പുതിയ തലവേദന

ശ്രീലങ്കക്കെതിരായ പരമ്പരയില്‍ നിന്ന് ജസ്പ്രീത് ബുമ്ര പുറത്തായതോടെയാണ് പുതിയ വിവാദങ്ങള്‍ തലപൊക്കിയിരിക്കുന്നത്.

Jasprit Bumrah
ഇന്ത്യന്‍ ക്രിക്കറ്റില്‍ ബൗളര്‍മാരുടെ പരിക്ക് സ്ഥിരം സംഭവമാകുന്നതില്‍ ബിസിസിഐയ്ക്ക് ആശങ്ക. താരങ്ങളുടെ ഫിറ്റ്‌നസ് വീണ്ടെടുക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സും സീനിയര്‍ ദേശീയ പുരുഷ സെലക്ഷന്‍ കമ്മിറ്റിയും തമ്മിലുള്ള ആശയവിനിമയങ്ങളിലെ പ്രശ്‌നങ്ങളാണ് പരിക്ക് തുടര്‍ക്കഥയാകുന്നതിന്റെ കാരണമെന്നാണ് സൂചന. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ നിന്ന് ജസ്പ്രീത് ബുമ്ര പുറത്തായതോടെയാണ് പുതിയ വിവാദങ്ങള്‍ തലപൊക്കിയിരിക്കുന്നത്.
 
 പരിക്കേറ്റ അവസ്ഥയിലാണെങ്കിലും ശ്രീലങ്കന്‍ പരമ്പരയ്ക്ക് മുന്‍പ് ബുമ്ര ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് താരത്തെ സെലക്ഷന്‍ കമ്മിറ്റി ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ താരത്തിന്റെ പരിക്ക് പ്രതീക്ഷിച്ചതിലും ഗുരുതരമായെന്ന് പിന്നീടാണ് മനസിലായത്. സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നിതിന്‍ പട്ടേലിന്റെ രാജിക്ക് ശേഷം പുതിയ മേധാവി ഇല്ലാത്തതും ഇടക്കാല മേധാവിയായ ധനഞ്ജയ് കൗശിക്കിന്റെ പുതിയ നയങ്ങളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
 
 ഹര്‍ഷിത് റാണയ്ക്ക് ഫിറ്റ്‌നസ് വീണ്ടെടൂക്കാതെ തന്നെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നിന്നും ഫിറ്റ്‌നസ് നല്‍കിയിരുന്നു. ഇത് പിന്നീട് ഹര്‍ഷിതിന്റെ പരിക്ക് വഷളാക്കി മാറ്റി. വാഷിങ്ങ്ടണ്‍ സുന്ദറിന്റെ ഫിറ്റ്‌നസിനെ പറ്റി നിലവില്‍ ആശങ്കയുണ്ട്. വലിയ ജോലിഭാരം ഇല്ലാതെ തന്നെ സുന്ദര്‍ നിരന്തരമായി പരിക്കിന്റെ പിടിയിലാണ്. അതേസമയം സ്വതന്ത്ര പരിശീലകന് കീഴില്‍ ബൗളിംഗ് വേഗത കൂട്ടാന്‍ ശ്രമിച്ച നിതീഷ് കുമാര്‍ റെഡ്ഡിയുടെ പരിക്കും വഷളായ നിലയിലാണ്. ഇതോടെ ഇന്ത്യന്‍ ടീം ഫിസിയോ കമലേഷ് ജെയ്‌നിന്റെ പ്രവര്‍ത്തനവും ബിസിസിഐ അവലോകനം ചെയ്യും.
 
 ശ്രീലങ്ക പര്യടനത്തിനായി മുഖ്യ പരിശീലകനായ ഗൗതം ഗംഭീര്‍ ശ്രീലങ്കയിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ ഓണ്‍ലൈനായിട്ടാകാം അവലോകന യോഗം ചേരുക. ഭാവിയില്‍ ഫിറ്റ്‌നസ് മാനേജ്‌മെന്റിലുണ്ടാകുന്ന പിഴവുകള്‍ ഒഴിവാക്കാനാണ് യോഗം ചേരുന്നത്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
എത്ര കളിച്ചിട്ടും കാര്യമൊന്നുമില്ല, ഇന്ത്യയുടെ ഭാവി പദ്ധതികളിൽ ഷമി ഇല്ല