1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Vaibhav Sooryavanshi angry to Sri Lankan Players

Vaibhav Sooryavanshi: കളി തോറ്റതിനു പിന്നാലെ കൈയാങ്കളി; ശ്രീലങ്കൻ താരത്തോടു കയർത്ത് വൈഭവ് (വീഡിയോ)

മത്സരം ജയിച്ച ശേഷം ശ്രീലങ്കൻ താരങ്ങൾ വലിയ ആഘോഷപ്രകടനം നടത്തി

Vaibhav Sooryavanshi angry to Sri Lankan PlayersVaibhav Sooryavanshi Video, Vaibhav Sooryavanshi Angry
Vaibhav Sooryavanshi

Vaibhav Sooryavanshi: ത്രിരാഷ്ട്ര പരമ്പരയിലെ ഇന്ത്യ എ - ശ്രീലങ്ക എ മത്സരത്തിനു പിന്നാലെ നാടകീയ രംഗങ്ങൾ. ഇന്ത്യൻ എ ടീം ഓപ്പണർ വൈഭവ് സൂര്യവൻശിയും ശ്രീലങ്കൻ എ ടീം താരവും തമ്മിൽ കൈയാങ്കളിയുടെ വക്കിലെത്തി. സൂപ്പർ ഓവറിൽ ഏഴ് റൺസിനു ഇന്ത്യ തോറ്റതിനു പിന്നാലെയാണ് സംഭവം. 
 
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക വിക്കറ്റ് നഷ്ടപ്പെടാതെ 16 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്കായി സൂര്യാൻഷ് ഷെഡ്‌ഗെയും വൈഭവ് സൂര്യവൻശിയുമാണ് ഇറങ്ങിയത്. ശ്രീലങ്കയ്ക്കായി പന്തെറിഞ്ഞ കുഗതാസ് മാതുലൻ സൂപ്പർ ഓവറിൽ വഴങ്ങിയത് വെറും ഒൻപത് റൺസ് മാത്രം. വൈഭവ് സൂര്യവൻശി മൂന്ന് പന്തുകൾ നേരിട്ടെങ്കിലും നേടിയത് വെറും ആറ് റൺസ്. 
മത്സരം ജയിച്ച ശേഷം ശ്രീലങ്കൻ താരങ്ങൾ വലിയ ആഘോഷപ്രകടനം നടത്തി. ഈ സമയത്ത് വൈഭവ് സൂര്യവൻശി ഒരു ശ്രീലങ്കൻ താരത്തോടു തട്ടികയറുകയായിരുന്നു. ശ്രീലങ്കൻ താരങ്ങൾ സ്ലെഡ്ജ് ചെയ്തപ്പോൾ വൈഭവിനു നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. ഒരുഘട്ടത്തിൽ കൈയാങ്കളിയിലേക്കു കാര്യങ്ങൾ എത്തുമെന്ന് വരെ തോന്നി. വൈഭവിന്റെ സഹതാരം ഷെഡ്‌ഗെയും ശ്രീലങ്കൻ ബൗളർ മാതുലനും ചേർന്ന് വൈഭവിനെ പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് ഡ്രസിങ് റൂമിലേക്ക് നടന്നുപാകുമ്പോഴും ശ്രീലങ്കൻ താരത്തിനെതിരെ വൈഭവ് സംസാരിക്കുന്നതും കൈചൂണ്ടുന്നതും കാണാം. 
അടുത്ത ലേഖനം
Saudi Arabia vs Uruguay : അവസാന നിമിഷം തിരിച്ചടിച്ച് ഉറുഗ്വായ്, സൗദിക്കെതിരെ തോൽവിയിൽ നിന്നും രക്ഷപ്പെട്ടു