1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Arshdeep Singh Picks Bhuvneshwar Kumar Over Mohammed Shami; Jasprit Bumrah Left Out of Top 5 List

ഇന്ത്യയുടെ 5 മികച്ച ബൗളർമാർ ആരെല്ലാം, ബുമ്രയെ ഉൾപ്പെടുത്താതെ അർഷ്ദീപ് സിങ്!

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ പേസറായ ഭുവനേശ്വര്‍ കുമാറിനെയാണ് അര്‍ഷ്ദീപ് സിങ് തിരെഞ്ഞെടുത്തത്.

Arshdeep Singh
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് ബൗളര്‍മാരുടെ പട്ടിക വെളിപ്പെടുത്തി ഇടങ്കയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ്. യൂട്യൂബ് ചാനലായ 'കൃഷ്ണങ്ക് ആത്രേ'ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അര്‍ഷ്ദീപിനോട് ഇന്ത്യയിലെ മികച്ച 5 ബൗളര്‍മാരെ തിരെഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടത്. പട്ടികയില്‍ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയുമെല്ലാം ഉള്‍പ്പെട്ടപ്പോള്‍ ജസ്പ്രീത് ബുമ്രയ്ക്ക് ആദ്യ അഞ്ചില്‍ ഇടമില്ല എന്നതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
 
പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ പേസറായ ഭുവനേശ്വര്‍ കുമാറിനെയാണ് അര്‍ഷ്ദീപ് സിങ് തിരെഞ്ഞെടുത്തത്. തന്റെ ഫേവറേറ്റ് പ്ലെയറാണ് ഭുവനേശ്വര്‍ കുമാറെന്നും രണ്ടാം സ്ഥാനത്ത് മുഹമ്മദ് ഷമിയെയാകും താന്‍ തിരെഞ്ഞെടുക്കുകയെന്നും അര്‍ഷ്ദീപ് സിങ് പറഞ്ഞു. ഏത് കണ്ടീഷനിലും സീം കണ്ടെത്താനുള്ള കഴിവാണ് ഷമിയുടെ ക്വാളിറ്റിയായി അര്‍ഷ്ദീപ് പറഞ്ഞത്.
 
മൂന്നാം സ്ഥാനത്ത് കുല്‍ദീപ് യാദവിനെയാണ് അര്‍ഷ്ദീപ് തിരെഞ്ഞെടുത്തത്. കുല്‍ദീപിന്റെ ചൈനമാന്‍ ബൗളിങ് ശൈലിയാണ് ഇതിന് കാരണമായി അര്‍ഷ്ദീപ് പറഞ്ഞത്. സ്പിന്നര്‍മാരായ യൂസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍ എന്നിവരെയാണ് ഇവരെ കൂടാതെ ആദ്യ അഞ്ചില്‍ അര്‍ഷ്ദീപ് തിരഞ്ഞെടുത്തത്. തന്റെ ഐപിഎല്ലിലെ ആദ്യ ക്യാപ്റ്റനായിരുന്നു ആര്‍ അശ്വിനെന്നും അഞ്ചാമനായി തിരെഞ്ഞെടുത്തതില്‍ മാപ്പ് നല്‍കണമെന്നും അഭിമുഖത്തില്‍ അര്‍ഷ്ദീപ് പറഞ്ഞു.ALSO READ: എത്ര കളിച്ചിട്ടും കാര്യമൊന്നുമില്ല, ഇന്ത്യയുടെ ഭാവി പദ്ധതികളിൽ ഷമി ഇല്ല
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇന്ത്യൻ ബൗളർമാർക്ക് പരിക്കൊഴിഞ്ഞ് സമയമില്ല, കാരണം ആശയവിനിമയത്തിലെ പ്രശ്നമോ?, പുതിയ തലവേദന