1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. VVS Laxman likely to be Indias Next Chief Selector

'സേവനങ്ങൾക്ക് പെരുത്ത് നന്ദി'; അഗാർക്കർ തെറിക്കും, പകരം ലക്ഷ്മൺ?

ദൈനിക് ജാഗ്രൺ ആണ് അഗാർക്കർ പുറത്തായേക്കുമെന്ന വാർത്ത റിപ്പോർട്ട് ചെയ്തത്

VVS Laxman, Ajit Agarkar, VVS Laxman likely to be Indias Next Chief Selector
VVS Laxman

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ അജിത് അഗാർക്കർ പുറത്തേക്ക്. സെപ്റ്റംബറിൽ അഗാർക്കറിന്റെ നിലവിലെ കരാർ അവസാനിക്കും. കരാർ പുതുക്കേണ്ടതില്ലെന്നാണ് ബിസിസിഐയുടെ തീരുമാനം. സെലക്ടർ എന്ന നിലയിൽ അഗാർക്കർ ബിസിസിഐയെ പൂർണമായി തൃപ്തിപ്പെടുത്തിയിട്ടില്ല. ഇതേ തുടർന്നാണ് കരാർ നീട്ടേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബോർഡ് എത്തിയത്. 
 
ദൈനിക് ജാഗ്രൺ ആണ് അഗാർക്കർ പുറത്തായേക്കുമെന്ന വാർത്ത റിപ്പോർട്ട് ചെയ്തത്. ബിസിസിഐയുടെ വാർഷിക ജനറൽ യോഗം സെപ്റ്റംബറിൽ ചേരുന്നുണ്ട്. ഇതിലായിരിക്കും അഗാർക്കറുടെ കാര്യത്തിൽ അന്തിമ തീരുമാനം. അതേസമയം അഗാർക്കറെ 2027 ഏകദിന ലോകകപ്പ് വരെ തുടരാൻ അനുവദിക്കണമെന്ന് ബോർഡിൽ ചിലർ നിലപാട് എടുത്തേക്കും. 
 
പകരം ആര്? 
 
നിലവിൽ ബെംഗളൂരുവിലെ സെന്റർ ഓഫ് എക്‌സലൻസ് തലവനായ വി.വി.എസ് ലക്ഷ്മൺ ആയിരിക്കും അഗാർക്കർ മാറിയാൻ ചീഫ് സെലക്ടർ സ്ഥാനത്തേക്ക് എത്തുക. യുവതാരങ്ങളെ കുറിച്ച് ലക്ഷ്മണിന് നല്ല അവബോധം ഉണ്ടെന്നും തലമുറ മാറ്റത്തിന്റെ ഭാഗമായി പുതിയ താരങ്ങളെ കണ്ടെത്താൻ ലക്ഷ്മണിന് സാധിക്കുമെന്നുമാണ് ബിസിസിഐയുടെ വിലയിരുത്തൽ. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സാം കറാനെ സ്വന്തമാക്കാൻ ആർസിബി; ഷെപ്പേർഡിനെ കൈവിട്ടേക്കും !