1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. FIFA Worldcup 2026 prize money

ലോക ചാമ്പ്യന്മാർക്ക് എത്ര കിട്ടും, ഇത്തവണ ലോകകപ്പിൽ ടീമുകളെ കാത്തിരിക്കുന്നത് 6,238.42 കോടി!

ചാമ്പ്യന്മാര്‍ക്ക് മാത്രം 50 മില്യണ്‍ ഡോളര്‍(417.50 കോടി രൂപ) സമ്മാനത്തുകയായി നല്‍കും.

Fifa Worldcup prize money
ഇത്തവണ ലോകകപ്പ് കിരീടം ഉയര്‍ത്തുന്ന ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനത്തുക. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്തവണ വിജയികള്‍ക്ക് സമ്മാനിക്കുക. ആകെ സമ്മാനത്തുകയായി 6238.42 കോടി രൂപയാണ് ഫിഫ ചെലവിടുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെയും മറ്റ് ചെലവുകള്‍ കൂടി കണക്കിലെടുത്താല്‍ 7,400.09 കോടി രൂപയാണ് ചെലവാക്കുക.
 
ചാമ്പ്യന്മാര്‍ക്ക് മാത്രം 50 മില്യണ്‍ ഡോളര്‍(417.50 കോടി രൂപ) സമ്മാനത്തുകയായി നല്‍കും. 2022ലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് ലഭിച്ചതിനേക്കാള്‍ 42 മില്യണ്‍ ഡോളറാണ് ഇത്തവണ ലഭിക്കുക. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിനെ 34.5 മില്യണ്‍(288.075 കോടി) ,മൂന്നാം സ്ഥാനക്കാര്‍ക്ക് 30.5 മില്യണ്‍(254.675 കോടി), നാലാം സ്ഥാനക്കാര്‍ക്ക് 28.5 മില്യണ്‍(237.97 കോടി) ലഭിക്കും. ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ടീമുകള്‍ക്ക് 20.5 മില്യണ്‍, പ്രീ ക്വാര്‍ട്ടര്‍ വരുന്ന ടീമുകള്‍ക്ക് 12.5 മില്യണ്‍ എന്നിങ്ങനെയാണ് സമ്മാനത്തുകയായി ലഭിക്കുക.
 
ടൂര്‍ണമെന്റില്‍ നിന്ന് തോറ്റ് പുറത്തായാലും കോടികള്‍ ഉറപ്പ്. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ടീമുകള്‍ക്ക് വരെ 9 മില്യണ്‍ ഡോളര്‍ സമ്മാനത്തുകയായും 1.5 മില്യണ്‍ ഡോളര്‍ തയ്യാറെടുപ്പിനുള്ള തുകയായും ലഭിക്കും. ഇന്ത്യന്‍ രൂപയനുസരിച്ച് ഇത്തരത്തില്‍ ഓരോ ടീമിനും 87.675 കോടി രൂപ ലഭിക്കും. ചരിത്രത്തിലാദ്യമായി 32 ടീമുകള്‍ക്ക് പകരം 48 ടീമുകളാണ് ഇത്തവണ ഏറ്റുമുട്ടുന്നത്. ഇതോടെ മത്സരങ്ങളുടെ എണ്ണം 64ല്‍ നിന്നും 104 ആയി ഉയര്‍ന്നിട്ടുണ്ട്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക