സാം കറാനെ സ്വന്തമാക്കാൻ ആർസിബി; ഷെപ്പേർഡിനെ കൈവിട്ടേക്കും !
ഇംഗ്ലണ്ട് ഓൾറൗണ്ടറും ഐപിഎലിൽ രാജസ്ഥാൻ റോയൽസിനായി കളിക്കുന്ന സാം കറാനെയാണ് ആർസിബി നോട്ടമിടുന്നത്
റൊമാരിയോ ഷെപ്പേർഡിനെ കൈവിടാൻ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. അടുത്ത സീസണിനു മുന്നോടിയായി മറ്റൊരു വിദേശ ഓൾറൗണ്ടറെ സ്വന്തമാക്കാനാണ് ആർസിബി മാനേജ്‌മെന്റ് ആലോചിക്കുന്നത്.
ഇംഗ്ലണ്ട് ഓൾറൗണ്ടറും ഐപിഎലിൽ രാജസ്ഥാൻ റോയൽസിനായി കളിക്കുന്ന സാം കറാനെയാണ് ആർസിബി നോട്ടമിടുന്നത്. കഴിഞ്ഞ സീസണിലാണ് സാം കറാനെ രാജസ്ഥാൻ സ്വന്തമാക്കിയത്. 2.40 കോടിയായിരുന്നു ലേലത്തുക.
ഷെപ്പേർഡ് കഴിഞ്ഞ രണ്ട് സീസണുകളിലും ആർസിബിക്കൊപ്പമായിരുന്നു. 1.50 കോടിയാണ് ലേലത്തുക. വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടറായ ഷെപ്പേർഡിനെ അടുത്ത സീസണിൽ രാജസ്ഥാനിലേക്ക് കൊടുത്ത് പകരം കറാനെ ആർസിബി സ്വന്തമാക്കിയേക്കും.