പോര്‍ച്ചുഗലിന്റെ പ്രശ്‌നം തന്നെ റൊണാള്‍ഡോയാണ്, തുറന്നടിച്ച് ഡീഗോ ഫോര്‍ലാന്‍
ഇഎസ്പിഎന്നിന്റെ മത്സരവിശകലനത്തില്‍ സംസാരിക്കുകയാണ് ഫോര്‍ലാന്‍.
ലോകകപ്പില്‍ പോര്‍ച്ചുഗലിന്റെ മുന്നോട്ട് പോവലിന് ഏറ്റവും വലിയ തടസ്സം ടീമിന്റെ നായകനായ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് യുറുഗ്വായ് ഇതിഹാസതാരം ഡീഗോ ഫോര്‍ലാന്‍. ലോകകപ്പില്‍ പെനാല്‍റ്റി ബോക്‌സില്‍ മാത്രം ഒതുങ്ങികളിക്കുന്ന റൊണാള്‍ഡോയുടെ ശൈലി പോര്‍ച്ചുഗലിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ഫോര്‍ലാന്‍ വ്യക്തമാക്കി. ഇഎസ്പിഎന്നിന്റെ മത്സരവിശകലനത്തില്‍ സംസാരിക്കുകയാണ് ഫോര്‍ലാന്‍.
റൊണാള്‍ഡൊ പന്തിനായി ഇറങ്ങികളിക്കുകയോ വിങ്ങുകളിലേക്ക് മാറികളിക്കുകയോ ചെയ്യുന്നില്ല. ബോക്‌സില്‍ മാത്രം നിലയുറപ്പിക്കുന്നതിനാല്‍ എതിരാളികള്‍ക്ക് പോര്‍ച്ചുഗലിന്റെ നീക്കം എളുപ്പത്തില്‍ പ്രവചിക്കാനാകും. റൊണാള്‍ഡോയെ കൃത്യമായി മാര്‍ക്ക് ചെയ്യാന്‍ ഇത് എതിര്‍ ടീമുകളെ സഹായിക്കുന്നു. കളിക്കളത്തിന്റെ മധ്യഭാഗത്ത് മാത്രം റൊണാള്‍ഡോ നിലയുറപ്പിക്കുമ്പോള്‍ ടീമിന്റെ മുന്നേറ്റമാണ് തടസ്സപ്പെടുന്നത്. റാഫേല്‍ ലിയോ, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ തുടങ്ങിയ മിഡ്ഫീല്‍ഡര്‍മാര്‍ക്കും വിങ്ങര്‍മാര്‍ക്കും ബോക്‌സിനുള്ളില്‍ കയറി മുന്നേറ്റങ്ങള്‍ നടത്താനുള്ള അവസരങ്ങള്‍ ഇല്ലാതെയാക്കുന്നു. ഫോര്‍ലാന്‍ പറയുന്നു.