'എംബാപ്പെയല്ല, ഫ്രാൻസിന്റെ സ്പെഷ്യൽ താരം ഒലിസെ', വിജയങ്ങളിൽ ഏറ്റവും പ്രധാനി: തിയറി ഹെൻറി
സ്വീഡനെതിരെ ഫ്രാന്‍സ് 3-0ന് നേടിയ പ്രീക്വാര്‍ട്ടര്‍ ജയത്തിന് പിന്നാലെയായിരുന്നു ഹെന്റിയുടെ വിലയിരുത്തല്‍.
ഫ്രാന്‍സ് ലോകകപ്പ് ടീമിലെ ഏറ്റവും മികച്ച താരം ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയാണെങ്കിലും, ടീമിന്റെ വിജയത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന താരം മൈക്കല്‍ ഒലിസെയാണെന്ന് ഫ്രഞ്ച് ഇതിഹാസം തിയറി ഹെന്റി. സ്വീഡനെതിരെ ഫ്രാന്‍സ് 3-0ന് നേടിയ പ്രീക്വാര്‍ട്ടര്‍ ജയത്തിന് പിന്നാലെയായിരുന്നു ഹെന്റിയുടെ വിലയിരുത്തല്‍.
ഫോക്‌സ് സ്‌പോര്‍ട്‌സിലെ വിശകലനത്തിനിടെയാണ് ഹെന്റി തന്റെ നിരീക്ഷണം പങ്കുവെച്ചത്. ഫ്രാന്‍സിന്റെ ഏറ്റവും മൂല്യമേറിയ പ്ലെയര്‍ എംബാപ്പെയായിരിക്കും സംശയമില്ല. എന്നാല്‍ നിലവില്‍ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം അത് ഒലീസെയാണ്. ടീമിന്റെ ആക്രമണങ്ങളുടെ താളം നിര്‍ണയിക്കുന്നതും മത്സരഗതിയെ തന്നെ സ്വാധീനിക്കുന്നതും ഒലീസെയാണ്. തിയറി ഹെന്റി പറഞ്ഞു.
ലോകകപ്പില്‍ ഇതുവരെയും ഗോളുകള്‍ നേടാനായില്ലെങ്കിലും ഇതുവരെ അഞ്ച് അസിസ്റ്റുകളാണ് ലോകകപ്പില്‍ താരം ഫ്രാന്‍സിനായി നല്‍കിയത്. സ്വീഡനെതിരായ മത്സരത്തിലും ഒലിസെ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഒരു അസിസ്റ്റും സൈക്കിള്‍ കിക്കിലൂടെ നേടിയ മനോഹരമായ ഗോള്‍ ശ്രമവും താരം നടത്തിയിരുന്നു.
ബയേണ്‍ മ്യൂണിക്കിനായി മികച്ച സീസണ്‍ പൂര്‍ത്തിയാക്കിയ ഒലിസെ, ആ മികവ് ദേശീയ ടീമിലും തുടരുകയാണ്. ലോകകപ്പില്‍ ഇതിനകം തന്നെ അസിസ്റ്റുകളുടെ പട്ടികയില്‍ മുന്‍നിരയിലുള്ള താരം ഫ്രാന്‍സിന്റെ ആക്രമണങ്ങളുടെ പിന്നിലെ നിര്‍ണായക സാന്നിധ്യമാണ്. ഒലീസെയ്‌ക്കൊപ്പം ഡെംബലെ, എംബാപ്പെ എന്നിവര്‍ കൂടി ചേരുന്നതോടെ ലോകകപ്പിലെ ഏറ്റവും ശക്തമായ മുന്നേറ്റനിരയാണ് ഫ്രാന്‍സിനുള്ളത്.ALSO READ: France vs Sweden: അനായാസം ഫ്രാൻസ്; എംബാപ്പെയ്ക്ക് ഇരട്ടഗോൾ