1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ishan Kishan Abhishek Sharma Runout

Ishan Kishan Runout: ബോൾ ഫീൽഡറുടെ കൈയിൽ; റിസ്‌ക്കെടുത്ത് വിക്കറ്റ് തുലച്ച് ഇഷാൻ, ചീത്തപറഞ്ഞ് അഭിഷേക് (വീഡിയോ)

Ishan Kishan - Abhishek Sharma: ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അഭിഷേക് ശർമയ്‌ക്കൊപ്പം ബാറ്റ് ചെയ്യുന്നതിനിടെയാണ് ഇഷാൻ റൺഔട്ട് ആയത്

Ishan Kishan Abhishek Sharma Runout, Ishan Kishan Run Out, Abhishek Sharma Run Out, Ishan Kishan Abhishek Sharma Run Out, India vs England 1st T20I, Ishan Kishan Run Out Video, Abhishek Sharma Reaction, Ishan Kishan Duck, ഇഷാൻ കിഷൻ, അഭിഷേക് ശർമ, ഇഷാൻ
Ishan Kishan - Abhishek Sharma Run Out

Ishan Kishan: തുടർച്ചയായി രണ്ടാം ഇന്നിങ്‌സിലും റൺഔട്ട് ആയ ഇന്ത്യയുടെ വൺഡൗൺ ബാറ്റർ ഇഷാൻ കിഷന് വിമർശനം. നിർണായക ഘട്ടത്തിൽ വിക്കറ്റ് വലിച്ചെറിയുന്നത് ഒരു പ്രൊഫഷണൽ താരത്തിനു ചേരുന്നതല്ലെന്നാണ് ആരാധകർ പറയുന്നത്. അയർലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ റൺഔട്ട് ആയ ഇഷാൻ സമാന രീതിയിലാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യിലും വിക്കറ്റ് തുലച്ചത്. 

 
ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അഭിഷേക് ശർമയ്‌ക്കൊപ്പം ബാറ്റ് ചെയ്യുന്നതിനിടെയാണ് ഇഷാൻ റൺഔട്ട് ആയത്. നേരിട്ട രണ്ടാം പന്തിൽ തന്നെ റൺസൊന്നും എടുക്കാതെ ഇഷാൻ കൂടാരം കയറി. റൺഔട്ടായതിനു പിന്നാലെ സഹതാരം അഭിഷേക് ശർമ ഇഷാനെ ശകാരിച്ചു. മത്സരത്തിന്റെ രണ്ടാം ഓവറിലെ അവസാന പന്തിലാണ് സംഭവം. 
സാക്കിബ് മഹ്‌മൂദിന്റെ പന്തിൽ മിഡ്-ഓണിലേക്ക് ഷോട്ട് കളിച്ച ഇഷാൻ ഉടനെ സിംഗിളിനായി ശ്രമിച്ചു. എന്നാൽ പന്ത് ഇംഗ്ലണ്ട് നായകൻ കൂടിയായ ഹാരി ബ്രൂക്ക് കൈക്കലാക്കിയിരുന്നു. നേരെ ഫീൽഡറുടെ അടുത്തേക്കാണ് പന്ത് പോകുന്നതെന്ന് കണ്ട അഭിഷേക് ശർമ ഇഷാന്റെ സിംഗിളിനായുള്ള ശ്രമം നിരാകരിച്ചു. അപ്പോഴേക്കും ഇഷാൻ ഓടി ക്രീസിന്റെ പകുതിയിലേക്ക് എത്തിയിരുന്നു. അഭിഷേക് സിംഗിൾ നിരാകരിച്ചതോടെ ഇഷാൻ തിരിച്ച് ക്രീസിലേക്ക് ഓടി. അപ്പോഴേക്കും ബ്രൂക്കിന്റെ ത്രോ കൈക്കലാക്കി വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ വിക്കറ്റ് തെറിപ്പിച്ചു. 

അനാവശ്യ സിംഗിളിനായുള്ള ശ്രമത്തിൽ അഭിഷേക് ഇഷാനെ ശകാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫീൽഡറുടെ കൈകളിലേക്ക് പന്ത് എത്തുന്നത് കണ്ടിട്ടും എന്തിനാണ് ഓടിയതെന്നാണ് അഭിഷേക് ചോദിക്കുന്നത്. 'നീ എന്താണ് ചെയ്തത്? ഫീൽഡറെ നോക്കിയിട്ട് വേണ്ടേ ഓടാൻ?' അഭിഷേക് ചോദിച്ചു. പന്ത് മുന്നോട്ടു പോകുന്നത് കണ്ടപ്പോൾ വേഗം സിംഗിൾ എടുക്കാമെന്ന് താൻ കരുതിയെന്നായിരുന്നു അഭിഷേകിന്റെ മറുപടി.
 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക