1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju Samson will be dropped from India Team

Vaibhav Sooryavanshi: വൈഭവിൽ തട്ടി സഞ്ജു പുറത്തേക്ക്?

അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി 20 യിലും സഞ്ജു പൂർണമായി നിരാശപ്പെടുത്തിയിരുന്നു

T20 worldcup,Worldcup hero, Sanju samson, Sanju samson exclusion, Indian Team selection, Vaibhav sooryavanshi
Vaibhav Sooryavanshi: വൈഭവ് സൂര്യവൻശി മികച്ച ഫോം തുടരുന്നതിനാൽ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ ട്വന്റി 20 പദ്ധതികളിൽ നിന്ന് പുറത്തേക്ക്. സിംബാബ്വെയ്‌ക്കെതിരായ പരമ്പരയിലെ വൈഭവിന്റെ പ്രകടനമാണ് സഞ്ജുവിന് വിനയായത്. 
 
അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി 20 യിലും സഞ്ജു പൂർണമായി നിരാശപ്പെടുത്തിയിരുന്നു. അതിനുപിന്നാലെയാണ് വൈഭവ് സഞ്ജുവിന് പകരം പ്രധാന ഓപ്പണറായത്. അയർലൻഡിനെതിരായ രണ്ട് ഇന്നിങ്സുകളിൽ 5, 0 എന്നിങ്ങനെയും, ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ വെറും ഒരു റൺസുമാണ് സഞ്ജു നേടിയത്. 
 
സിംബാബ്വെയ്‌ക്കെതിരായ പരമ്പരയിൽ വൈഭവ് മികച്ച രീതിയിൽ ബാറ്റ് ചെയ്തു. മൂന്ന് മത്സരങ്ങളിൽ നിന്നായി ഇന്ത്യയുടെ ടോപ് സ്‌കോറർ ആണ് വൈഭവ്. 196.10 സ്ട്രൈക് റേറ്റിൽ വൈഭവ് നേടിയത് 151 റൺസ്. പരമ്പരയിലെ താരവും വൈഭവ് തന്നെ. വെസ്റ്റ് ഇൻഡീസിനെതിരായാണ് ഇന്ത്യയുടെ അടുത്ത ട്വന്റി പരമ്പര. പ്രധാന ഓപ്പണർമാരായി അഭിഷേക് ശർമയും വൈഭവ് സൂര്യവൻശിയും തുടരുമെന്ന് ഉറപ്പായി. സഞ്ജു ബാക്കപ്പ് ഓപ്പണറായിരിക്കും. 
അടുത്ത ലേഖനം
India vs Zimbabwe: ക്ലീൻ സ്വീപ്പ്; നാണക്കേടിൽ നിന്ന് കരകയറി ഇന്ത്യ, ഉറപ്പിച്ച് വൈഭവ്