1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Who will face brazil in Pre quarters Ivory coast vs Norway match tonight

Ivory coast vs Norway : പ്രീ ക്വാര്‍ട്ടറില്‍ ആരാകും ബ്രസീലിന്റെ എതിരാളി, ഇന്നറിയാം : നോക്കൗട്ടില്‍ ഐവറി കോസ്റ്റ്- നോര്‍വെ പോരാട്ടം രാത്രി 10:30ന്

ഇന്ത്യന്‍ സമയം രാത്രി 10:30ന് ടെക്‌സാസിലെ ഡാലസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Fifa worldcup, Brazil, Norway vs Ivory coast, Erling Haaland
ലോകകപ്പിലെ പ്രീ - ക്വാര്‍ട്ടര്‍ സ്ഥാനം ലക്ഷ്യമിട്ട് വമ്പന്മാര്‍ മാറ്റുരയ്ക്കുമ്പോള്‍ ബ്രസീലിന്റെ പ്രീ ക്വാര്‍ട്ടറിലെ എതിരാളികള്‍ ആരാകുമെന്ന് ഇന്നറിയാം. റൗണ്ട് ഓഫ് 32ലെ നിര്‍ണായകപോരാട്ടത്തില്‍ ആഫ്രിക്കന്‍ കരുത്തരായ ഐവറി കോസ്റ്റ് യൂറോപ്യന്‍ ശക്തികളായ നോര്‍വെയെയാണ് ഇന്ന് നേരിടുക. ഇന്ത്യന്‍ സമയം രാത്രി 10:30ന് ടെക്‌സാസിലെ ഡാലസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
 
ഗ്രൂപ്പ് ഘട്ടത്തില്‍ ഇക്വഡോറിനെയും ക്യൂറസോവോയെയും പരാജയപ്പെടുത്തി മികച്ച ഫോമിലാണ് എമേഴ്‌സ് ഫായെ പരിശീലിപ്പിക്കുന്ന ഐവറി കോസ്റ്റ്. ഇതാദ്യമായാണ് ലോകകപ്പ് നോക്കൗട്ട് റൗണ്ടിലേക്ക് ഐവറി കോസ്റ്റ് യോഗ്യത നേടുന്നത്. മറുഭാഗത്ത് മാര്‍ട്ടിന്‍ ഒഡെഗാര്‍ഡും എര്‍ലിംഗ് ഹാലണ്ടും അടങ്ങുന്ന നോര്‍വെ ശക്തമായ നിരയാണ്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഫ്രാന്‍സുമായി പരാജയപ്പെട്ടെങ്കിലും പ്രധാന കളിക്കാരെ നോര്‍വെ അന്ന് കളത്തില്‍ ഇറക്കിയിരുന്നില്ല.
 
ഇതാദ്യമായാണ് ഐവറികോസ്റ്റും നോര്‍വെയും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഏത് പ്രതിരോധപൂട്ടും പൊളിക്കാന്‍ പോന്ന മുന്നേറ്റ നിരയിലാണ് നോര്‍വെയുടെ പ്രതീക്ഷകളത്രയും. മുന്‍പ് കളിച്ച പരിചയമില്ലാത്തതിനാല്‍ തന്നെ എന്ത് തന്ത്രങ്ങളാകും ടീമുകള്‍ ഒരുക്കുക എന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Vaibhav Sooryavanshi: 'ക്ഷമ വേണം, സമയമെടുക്കും'; ഇംഗ്ലണ്ടിനെതിരെയും വൈഭവ് ഇല്ല