മെസ്സിയെ പോലെ, ഹാരി കെയ്ൻ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ : ആൻ്റണി ഗോർഡൻ
ലോകകപ്പ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടറില്‍ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയ്‌ക്കെതിരെ പിന്നില്‍ നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ട്. നായകനായ ഹാരി കെയ്‌നിന്റെ ഇരട്ടഗോളുകളാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. എസ്റ്റാഡിയോ അസ്‌ടെകയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യമൊന്ന് പതറിയെങ്കിലും രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ആന്റണി ഗോര്‍ഡന്റെയും നായകന്‍ ഹാരി കെയ്‌നിന്റെയും മികവില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
HARRY KANE GIVES ENGLAND THE LEAD IN THE 86TH MINUTE! WHAT A GOAL!
— billionaires world (@AdekunleBu1756) July 1, 2026
England 2-1 DR Congo ???????? pic.twitter.com/KiBdvAm3Wl
മത്സരശേഷം ഇംഗ്ലണ്ട് നായകനെ ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായാണ് സഹതാരമായ ആന്റണി ഗോര്‍ഡന്‍ വിശേഷിപ്പിച്ചത്. ലയണല്‍ മെസ്സിയെ പോലെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് കെയ്ന്‍. അദ്ദേഹത്തിനൊപ്പം പരിശീലനം നടത്തുന്നതും കളിക്കാന്‍ സാധിക്കുന്നതും വലിയ അനുഭവമാണ്. ആന്റണി ഗോര്‍ഡന്‍ പറഞ്ഞു. ഈ സീസണില്‍ മാത്രം 72 ഗോളുകളാണ് ഹാരി കെയ്ന്‍ നേടിയത്. ഇതോടെ ഒരു സീസണില്‍ 69 ഗോളുകളെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് താരം മറികടന്നു. 91 ഗോളുകളുമായി ലയണല്‍ മെസ്സി മാത്രമാണ് നിലവില്‍ ഹാരി കെയ്‌നിന് മുന്നിലുള്ളത്.