Cristiano Ronaldo: പന്ത് കാലിൽ തൊട്ടത് വെറും 35 തവണ ! റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തണമെന്ന് ട്രോളുകൾ
പോർച്ചുഗലിനായി മുഴുവൻ സമയവും റൊണാൾഡോ കളത്തിലുണ്ടായിരുന്നു
Cristiano Ronaldo: പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോൾ വർഷം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കൊളംബിയയോടു പോർച്ചുഗൽ സമനില വഴങ്ങിയതിനു പിന്നാലെയാണ് താരത്തിന്റെ പ്രകടനം ഫുട്‌ബോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്.
പോർച്ചുഗലിനായി മുഴുവൻ സമയവും റൊണാൾഡോ കളത്തിലുണ്ടായിരുന്നു. എന്നാൽ കാലുകൊണ്ട് പന്ത് തൊട്ടത് വെറും 35 തവണ മാത്രം. ഗോളോ അസിസ്റ്റോ ചാൻസ് ക്രിയേഷനോ ഇല്ല. ഷോർട്ട് ഓൺ ടാർഗറ്റ് ഒരെണ്ണം മാത്രം. കണക്കുകളിൽ പോർച്ചുഗലിന്റെ ഏറ്റവും മോശം പ്രകടനം റൊണാൾഡോയുടെ പേരിലാണ്.
പ്രമുഖ സ്‌പോർട്‌സ് മാധ്യമമായ ദ് ഗോൾ ഇന്നത്തെ റൊണാൾഡോയുടെ പ്രകടനത്തിനു പത്തിൽ അഞ്ച് ആണ് റേറ്റിങ് നൽകിയിരിക്കുന്നത്. യാഹൂ സ്‌പോർട്‌സ് നൽകിയിരിക്കുന്ന റേറ്റിങ് പത്തിൽ ആറ് മാത്രം.
ഉസ്ബക്കിസ്ഥാനെതിരായ മത്സരത്തിലെ ഇരട്ടഗോളുകൾ ഒഴിച്ചാൽ മറ്റു രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലും റൊണാൾഡോ അമ്പേ നിരാശപ്പെടുത്തി. കൊളംബിയയുടെ ഗോളിയായിരുന്നു റൊണാൾഡോ എന്ന് പോലും ട്രോളുകളുണ്ട്.
