അനുബന്ധ വാര്‍ത്തകള്‍
- വീര്യം കൂടുന്ന വീഞ്ഞ്, ക്ലോസെയും 'ക്ലോസാകും'; മൈതാനത്ത് ആനന്ദ കണ്ണീർ
- 'അടിസക്കെ'; മെസിക്ക് ഹാട്രിക്ക്, അർജന്റീനയ്ക്കു ജയത്തുടക്കം
- Lionel Messi: 'ഞാൻ അല്ലാതെ പിന്നെ ആര്?'; അർജന്റീനയുടെ ലോകകപ്പ് വേട്ടയ്ക്കു തുടക്കമിട്ട് മെസിയുടെ ഉഗ്രൻ ഗോൾ
- സെനഗലിനെതിരെ 2 ഗോൾ!, ലോകകപ്പിൽ ബീസ്റ്റ് തന്നെ, മെസ്സിയേയും പെലെയേയും മറികടന്ന് എംബാപ്പെ
- Argentina vs Iceland: ലോകകപ്പിലേക്കു രാജകീയ വരവ്; ഐസ് ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കു തോൽപ്പിച്ച് അർജന്റീന
'മെസ്സി തനിപ്രാന്തൻ', ഹാട്രിക് നേട്ടത്തിൽ പ്രശംസയുമായി ഹാളണ്ട്, ഏറ്റെടുത്ത് അർജൻ്റീന ആരാധകർ
അള്‍ജീരിയക്കെതിരായ മത്സരത്തില്‍ ലോകകപ്പിലെ തന്റെ ആദ്യ ഹാട്രിക് നേട്ടമാണ് മെസ്സി കുറിച്ചത്.
2026 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ഹാട്രിക് നേട്ടവുമായി ഫുട്‌ബോള്‍ ലോകത്ത് വീണ്ടും താനാരാണെന്ന് തെളിയിച്ചിരിക്കുകയാണ് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി. അള്‍ജീരിയക്കെതിരായ മത്സരത്തില്‍ ലോകകപ്പിലെ തന്റെ ആദ്യ ഹാട്രിക് നേട്ടമാണ് മെസ്സി കുറിച്ചത്. 3 ഗോളുകള്‍ സ്വന്തമാക്കിയ താരം ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ജര്‍മന്‍ ഇതിഹാസമായ മിറോസ്ലാവ് ക്ലോസെയ്‌ക്കൊപ്പമെത്തി.
അര്‍ജന്റീനയുടെ ജേഴ്‌സിയില്‍ 200-ാം മത്സരം കളിച്ച ദിവസമാണ് അനവധി റെക്കോര്‍ഡ് നേട്ടങ്ങള്‍ താരം സ്വന്തമാക്കിയത്. ആരാധകരെല്ലാം തന്നെ മെസ്സിയുടെ അസാമാന്യമായ പ്രകടനത്തെ പുകഴ്ത്തുമ്പോള്‍ മെസ്സിയുടെ പ്രകടനം തന്നെ അമ്പരിപ്പിച്ചെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നോര്‍വെയുടെ സ്റ്റാര്‍ സ്‌ട്രൈക്കറായ എര്‍ലിങ് ഹാളണ്ട്.
Erling Haaland on Snapchat: “Messi is a madman”. pic.twitter.com/NyKUB1vIw6
— Fabrizio Romano (@FabrizioRomano) June 17, 2026
ലോകകപ്പില്‍ നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നോര്‍വെ ഇക്കുറി യോഗ്യത നേടിയത്. എര്‍ലിങ് ഹാളണ്ട് എന്ന സ്‌ട്രൈക്കറുടെ വ്യക്തിഗത മികവില്‍ കൂടിയായിരുന്നു ഈ നേട്ടം. ലോകകപ്പിലെ തന്റെ അരങ്ങേറ്റമത്സരത്തില്‍ നോര്‍വെയ്ക്കായി 2 ഗോളുകളുമായി ഹാളണ്ട് തിളങ്ങിയിരുന്നു. എന്നാല്‍ തന്റെ ഗോള്‍തിളക്കത്തിന്റെ ദൈര്‍ഘ്യം മെസ്സിയുടെ ഹാട്രിക് പ്രകടനം വരെയാണ് നീണ്ടുനിന്നത്. ഇതിനിടെയാണ് ഹാളണ്ട് താരത്തിനെ അഭിനന്ദിച്ച് രംഗത്ത് വന്നത്. സ്‌നാപ്പ് ചാറ്റില്‍ പങ്കുവെച്ച പോസ്റ്റില്‍ തന്റെ ചിത്രത്തിനൊപ്പം മെസ്സി ഈസ് എ മാഡ് മാന്‍ എന്നാണ് ഹാളണ്ട് കുറിച്ചത്. 38 വയസ്സിലും മെസ്സി കളിക്കളത്തില്‍ തീര്‍ക്കുന്ന മാന്ത്രികതയെയാണ് ഈ വാക്കുകള്‍ കൊണ്ട് ഹാളണ്ട് അര്‍ഥമാക്കിയത്.ALSO READ: തോല്‍ക്കാനോ ഹാളണ്ട് ഉള്ളപ്പോഴോ ?, 'നോ വേ' : ലോകകപ്പ് അരങ്ങേറ്റം ഇരട്ടഗോള്‍ നേടി കളറാക്കി ഹാളണ്ട്, ഇറാഖിനെതിരെ 4-1ന്റെ വിജയം
2022ല്‍ ലോകകപ്പ് കിരീടം സ്വന്തമാക്കിയ അര്‍ജന്റീന ഇത്തവണ ലോകകപ്പ് നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്. 2022ലെ ലോകകപ്പ് പോലെ മെസ്സിയ്ക്ക് ചുറ്റും കളി മെനയുക എന്ന രീതി തന്നെയാണ് സ്‌കലോണി പിന്തുടരുന്നത്. മെസ്സി തന്റെ ഫോം തെളിയിച്ചതോടെ അര്‍ജന്റീനയെ എഴുതിത്തള്ളാനാവില്ലെന്ന പ്രഖ്യാപനമാണ് അര്‍ജന്റീന ടീം നല്‍കുന്നത്.ALSO READ: Lionel Messi: 'ഞാൻ അല്ലാതെ പിന്നെ ആര്?'; അർജന്റീനയുടെ ലോകകപ്പ് വേട്ടയ്ക്കു തുടക്കമിട്ട് മെസിയുടെ ഉഗ്രൻ ഗോൾ