1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Vaibhav Sooryavanshi struggles againt shortball continues dismissed for 38 against Afghan A

Vaibhav Sooryavanshi : ഷോർട്ട് ബോളുകൾക്ക് മുന്നിൽ വീഴുന്നു, നാലാം മത്സരത്തിലും നിരാശപ്പെടുത്തി വൈഭവ്

Vaibhav Sooryavanshi, India A vs Afghan A, Short Ball, Cricket News
ഇന്ത്യ എ ടീമിന്റെ ത്രിരാഷ്ട്ര പരമ്പരയില്‍ അഫ്ഗാനെതിരെ വീണ്ടും നിരാശപ്പെടുത്തുന്ന പ്രകടനവുമായി വൈഭവ് സൂര്യവംശി. ടൂര്‍ണമെന്റിലെ നിര്‍ണായകമായ മത്സരത്തില്‍ 28 പന്തില്‍ 38 റണ്‍സാണ് താരം നേടിയത്. മത്സരത്തില്‍ 2 തവണ ജീവന്‍ ലഭിച്ചിട്ടും അത് മുതലെടുക്കാന്‍ താരത്തിനായില്ല. നേരത്തെ നടന്ന 3 മത്സരങ്ങളിലും താരം നിരാശപ്പെടുത്തിയിരുന്നു. 14,44,21 എന്നിങ്ങനെയായിരുന്നു ഈ മത്സരങ്ങളില്‍ താരത്തിന്റെ സ്‌കോറുകള്‍.
 
ടൂര്‍ണമെന്റിലുടനീളം ഷോര്‍ട്ട് ബോളുകളുടെ വലിയ നിരയാണ് വൈഭവിനെ എതിരാളികള്‍ പ്രയോഗിച്ചത്. ടൂര്‍ണമെന്റില്‍ കഴിഞ്ഞ 2 മത്സരങ്ങളില്‍ അഫ്ഗാന്‍, ശ്രീലങ്ക ടീമുകള്‍ക്കെതിരെ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഫൈനല്‍ പ്രവേശനത്തിന് വിജയം അനിവാര്യമായ മത്സരത്തില്‍ 2 തവണ ജീവന്‍ ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ താരത്തിനായില്ല. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ എ 15 ഓവറില്‍ 115 റണ്‍സിന് 2 വിക്കറ്റെന്ന നിലയിലാണ്. വൈഭവിനെ കൂടാതെ 58 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.ALSO READ: England vs Newzealand : സ്റ്റോക്സ് പുറത്ത്, റൂട്ട് നായകൻ:യുവതാരനിര, ടെസ്റ്റിൽ അടിമുടി മാറ്റങ്ങളുമായി ഇംഗ്ലണ്ട്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'മെസ്സി തനിപ്രാന്തൻ', ഹാട്രിക് നേട്ടത്തിൽ പ്രശംസയുമായി ഹാളണ്ട്, ഏറ്റെടുത്ത് അർജൻ്റീന ആരാധകർ