1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Erling Haaland Norway vs Iraq Worldcup match report

തോല്‍ക്കാനോ ഹാളണ്ട് ഉള്ളപ്പോഴോ ?, 'നോ വേ' : ലോകകപ്പ് അരങ്ങേറ്റം ഇരട്ടഗോള്‍ നേടി കളറാക്കി ഹാളണ്ട്, ഇറാഖിനെതിരെ 4-1ന്റെ വിജയം

ലോകകപ്പില്‍ നോര്‍വെ നേടുന്ന ആദ്യ വിജയമാണിത്.

Erling Haaland, Norway vs Iraq, Worldcup match, Fifa Worldcup 2026
ലോകകപ്പിലെ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി നോര്‍വെയുടെ സൂപ്പര്‍ താരമായ എര്‍ലിങ് ഹാളണ്ട്. 2 ഗോളുകളുമായി കളം നിറഞ്ഞ സൂപ്പര്‍ താരത്തിന്റെ കരുത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് നോര്‍വെ വിജയിച്ചത്. ലിയോ ഓസ്റ്റിഗാര്‍ഡും ക്രിസ്റ്റിയന്‍ തോര്‍സ്റ്റെറ്റുമാണ് നോര്‍വെയുടെ മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍. ലോകകപ്പില്‍ നോര്‍വെ നേടുന്ന ആദ്യ വിജയമാണിത്.
 
കളിയാരംഭിച്ച് 29മത്തെ മിനിറ്റില്‍ തന്നെ നോര്‍വെ മുന്നിലെത്തി. ഡേവിഡ് മൊല്ലര്‍ വോള്‍ഫെയുടെ അസിസ്റ്റില്‍ എര്‍ലിങ് ഹാളണ്ടാണ് ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 39മത്തെ മിനിറ്റി ഐമന്‍ ഹുസൈനിലൂടെ ഇറാഖ് തിരിച്ചടിച്ചു. 43മത്തെ മിനിറ്റില്‍ ഹാളണ്ട് നോര്‍വെയുടെ ലീഡ് ഉയര്‍ത്തി. ഇറാഖ് ഡിഫന്‍ഡറും ഗോള്‍കീപ്പര്‍ ജലാല്‍ ഹസ്സനും തമ്മിലുണ്ടായ ധാരണാപിശക് ഹാളണ്ട് മുതലെടുക്കുകയായിരുന്നു. 76മത്തെ മിനിറ്റില്‍ ഓസ്റ്റിഗാര്‍ഡ് ഗോള്‍ നേടിയതോടെ 2 ഗോളിന്റെ ലീഡ് നോര്‍വെ സ്വന്തമാക്കി. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനിൽക്കെയായിരുന്നു തോര്‍സെറ്റെറ്റിന്റെ ഗോള്‍.ALSO READ: സെനഗലിനെതിരെ 2 ഗോൾ!, ലോകകപ്പിൽ ബീസ്റ്റ് തന്നെ, മെസ്സിയേയും പെലെയേയും മറികടന്ന് എംബാപ്പെ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Lionel Messi: 'ഞാൻ അല്ലാതെ പിന്നെ ആര്?'; അർജന്റീനയുടെ ലോകകപ്പ് വേട്ടയ്ക്കു തുടക്കമിട്ട് മെസിയുടെ ഉഗ്രൻ ഗോൾ