ആ ഇന്നിങ്ങ്സ് രോഹിത്തിൻ്റെ മെസേജാണ്, ധൈര്യമുണ്ടെങ്കിൽ ഇപ്പോൾ ഒഴിവാക്ക്, അഗാർക്കുള്ള വെല്ലുവിളി
2027ലെ ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്ക് 40 വയസാകും എന്ന സാഹചര്യത്തില്‍ രോഹിത്തിനെ നിലനിര്‍ത്താന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കും മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനും താല്പര്യമില്ല.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ലോര്‍ഡ്‌സില്‍ നേടിയ തകര്‍പ്പന്‍ സെഞ്ചുറി രോഹിത് ശര്‍മ സെലക്റ്റര്‍മാര്‍ക്ക് നല്‍കിയ കനത്ത പ്രഹരമാണെന്ന് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ്. വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങളെയെല്ലാം ഒരൊറ്റ മത്സരത്തിലൂടെ രോഹിത് ഇല്ലാതെയാക്കിയെന്നും താന്‍ വിരമിക്കില്ലെന്നും ധൈര്യമുണ്ടെങ്കില്‍ തന്നെ ഒഴിവാക്കെന്നുമുള്ള രോഹിത് ശര്‍മയുടെ പ്രഖ്യാപനമാണ് ആ ഇന്നിങ്ങ്‌സിലൂടെ കണ്ടതെന്നും മുഹമ്മദ് കൈഫ് പറഞ്ഞു.
മത്സരത്തില്‍ 110 പന്തില്‍ നിന്നും 138 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. 2024ലെ ടി20 ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് താരം വിരമിച്ചിരുന്നു. 2027ലെ ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്ക് 40 വയസാകും എന്ന സാഹചര്യത്തില്‍ രോഹിത്തിനെ നിലനിര്‍ത്താന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കും മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനും താല്പര്യമില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി റണ്‍സ് കണ്ടെത്താന്‍ കഷ്ടപ്പെടുന്ന രോഹിത്തിന്റെ അവസാനമത്സരമാകും ലോര്‍ഡ്‌സില്‍ നടക്കുക എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ലോര്‍ഡ്‌സിലെ ഏകദിനത്തില്‍ സെഞ്ചുറിപ്രകടനങ്ങള്‍ കൊണ്ട് വിമര്‍ശകരുടെ വായടപ്പിച്ച രോഹിത് വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് കൂടിയാണ് വിരാമമിട്ടത്. ധൈര്യമുണ്ടെങ്കില്‍ ഇപ്പോള്‍ പുറത്താക്കെന്ന പ്രഖ്യാപനമായിരുന്നു രോഹിത് ശര്‍മയുടെ സെഞ്ചുറി പ്രകടനം. രോഹിത്തിന്റെ വിരമിക്കല്‍ വാര്‍ത്തകളോട് ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ലെങ്കിലും 2027ലെ ഏകദിന ലോകകപ്പ് പദ്ധതികള്‍ രോഹിത് ഭാഗമാണോ എന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ല. രോഹിത് തന്റെ ഫോം തെളിയിച്ച സാഹചര്യത്തില്‍ ടീം മാനേജ്‌മെന്റ് താരത്തിന് പരസ്യപിന്തുണ നല്‍കണമെന്നാണ് കൈഫ് ആവശ്യപ്പെടുന്നത്.ALSO READ: രോഹിത്ത് ലോകകപ്പിൽ കളിക്കുമോ?, വ്യക്തത വരുത്തേണ്ടത് ശുഭ്മാൻ ഗില്ലെന്ന് മുഹമ്മദ് കൈഫ്