1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Kylian mbappe fifa worldcup record surpasses messi and pele

സെനഗലിനെതിരെ 2 ഗോൾ!, ലോകകപ്പിൽ ബീസ്റ്റ് തന്നെ, മെസ്സിയേയും പെലെയേയും മറികടന്ന് എംബാപ്പെ

വെറും 3 ലോകകപ്പുകളില്‍ നിന്നാണ് എംബാപ്പെയുടെ റെക്കോര്‍ഡ് നേട്ടം.

Kylian Mbappe, Lionel Messi, FIFA Worldcup, Worldcup Record, France vs Senegal
ഫിഫ ലോകകപ്പില്‍ സെനഗലിനെതിരായ ഇരട്ടഗോളുകളോടെ ലോകകപ്പിലെ ഗോള്‍ വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തെത്തി ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ. സെനഗലിനെതിരെ ഇരട്ടഗോള്‍ സ്വന്തമാക്കിയതോടെ ലോകകപ്പിലെ എംബാപ്പെയുടെ ഗോള്‍ നേട്ടം 14 ആയി.
 
ലോകകപ്പില്‍ 13 ഗോളുകള്‍ സ്വന്തമാക്കിയിരുന്ന അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണല്‍ മെസ്സിയേയും 12 ഗോളുകള്‍ നേടിയിരുന്ന ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയേയും താരം മറികടന്നു. 15 ഗോളുകള്‍ ലോകകപ്പില്‍ നേടിയിട്ടുള്ള ബ്രസീലിന്റെ റൊണാള്‍ഡോ നസാരിയോയും 16 ഗോളുകള്‍ നേടിയിട്ടുള്ള ജര്‍മനിയുടെ മിറോസ്ലോവ് ക്ലോസെയുമാണ് എംബാപ്പെയ്ക്ക് മുന്നിലുള്ളത്. വെറും 3 ലോകകപ്പുകളില്‍ നിന്നാണ് എംബാപ്പെയുടെ റെക്കോര്‍ഡ് നേട്ടം. 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
തോല്‍ക്കാനോ ഹാളണ്ട് ഉള്ളപ്പോഴോ ?, 'നോ വേ' : ലോകകപ്പ് അരങ്ങേറ്റം ഇരട്ടഗോള്‍ നേടി കളറാക്കി ഹാളണ്ട്, ഇറാഖിനെതിരെ 4-1ന്റെ വിജയം